ലാലിഗ ക്ലബ് കൊച്ചിയില്‍ കളിക്കും, മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ ട്രെയിനിംഗിന്റെ ഭാഗമായി ലാലിഗാ ക്ലബായ ഗിരോണ എഫ്.സിയുമായി സൗഹൃദ മത്സരം...

ലാലിഗ ക്ലബ് കൊച്ചിയില്‍ കളിക്കും, മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ ട്രെയിനിംഗിന്റെ ഭാഗമായി ലാലിഗാ ക്ലബായ ഗിരോണ എഫ്.സിയുമായി സൗഹൃദ മത്സരം കളിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തില്‍ ജൂലൈ മാസത്തിലാണ് മത്സരം നടക്കുകയെന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്തു.

2018-19 ഐ.എസ്.എല്‍ സീസണിനു മുന്നോടിയായാണ് ഗിരോണ എഫ്.സിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഡെല്‍ഹി ഡൈനാമോഴ്‌സിന് ശേഷം യൂറോപ്പിലെ ടോപ് ടയര്‍ ക്ലബുമായി കളിക്കുന്ന ടീമാകും കേരളാ ബ്ലാസ്റ്റേഴ്‌സ്. ഡെല്‍ഹി ഡൈനാമോസ് പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ബ്രോംമിച്ചുമായി 2016ല്‍ കളിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനെ 2-1 ന് തോല്‍പ്പിച്ച ടീമാണ് ഗിരോണ എഫ്.സി

2018 സീസണിലെ മങ്ങിയ ഫോമിനു ശേഷം അടുത്ത സീസണിലേക്ക് ഒരുങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് മികച്ച താരങ്ങളുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മലയാളി പ്രതിരോധ നിര താരങ്ങളായ അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു എന്നിവരെ ടീമിലെത്തിച്ച ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ഹോളിചരന്‍ നസ്രിയെയും അണ്ടര്‍ 17 താരമായ ധീരജ് സിംഗിനെയും ടീമിലെത്തിച്ചിട്ടുണ്ട്.

നിലവില്‍ ലാലിഗാ ഒന്നാം ഡിവിഷനിലാണ് ഗിരോണ എഫ്.സി കളിക്കുന്നത്. 87 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കഴിഞ്ഞ വര്‍ഷമാണ് ടീം ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. പത്താം സ്ഥാനത്തായിരുന്നു ആദ്യ സീസണിലെ പ്രകടനം.