ലെജൻഡ്സ് കപ്പ്: മേയേഴ്സ് ടീമും ഐ സി ജെയും ചാമ്പ്യൻമാർ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരും. കാലിക്കറ്റ് പ്രസ് ക്ലബ്ബും കോഴിക്കോട് ലെജൻഡ്സ് സ്പോർട്സ് അക്കാദമിയും...

ലെജൻഡ്സ് കപ്പ്: മേയേഴ്സ് ടീമും ഐ സി ജെയും ചാമ്പ്യൻമാർ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരും. കാലിക്കറ്റ് പ്രസ് ക്ലബ്ബും കോഴിക്കോട് ലെജൻഡ്സ് സ്പോർട്സ് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ലെജൻഡ്സ് ലോകകപ്പിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് നയിച്ച മേയേഴ്സ് ടീമും പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ആന്റ് കമ്മ്യൂണിക്കേഷൻ ടീമും ജേതാക്കളായി.

സെലിബ്രിറ്റി വിഭാഗത്തിൽ കളക്ടേഴ്സ് ടീമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് മേയേഴ്സ് ടീം തോൽപ്പിച്ചാണ് ജേതാക്കളായത്. മാധ്യമ പ്രവർത്തകരുടെ വിഭാഗത്തിൽ ഫോട്ടോഗ്രഫേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് പ്രസ് ക്ലബ്ബ് ഐ സി ജെ ടീം കിരീടം ചൂടിയത്. ടൂർണമെൻറ് രാവിലെ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ യു.വി ജോസ്, ഐഎസ്എൽ താരം ടി.പി രഹനേഷിന് പന്ത് തട്ടികൊണ്ട് സെലിബ്രിറ്റി മത്സരം ഉദ്ഘാടനം ചെയ്തു. .

എം.കെ രാഘവൻ എംപി മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി രാജേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ലെജൻഡ്സ് മാനേജിംഗ് ഡയറക്ടർമാരായ കെ. ഷറഫുദ്ദീൻ, ഷിഹാബ്, മലബാർ ഹോസ്പിറ്റൽ എംഡി ഡോ. മില്ലി മോണി, പെലോടൺ എംഡി റോസിക് ഉമർ, പ്രസ് ക്ലബ്ബ് പ്രസിഡൻറ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുൽ നാഥ്, ട്രഷറർ കെ.സി റിയാസ്, ജോയിൻറ് സെക്രട്ടറിമാരായ സി.പി.എം സഈദ്, പൂജ നായർ, മുൻ സെക്രട്ടറി എൻ. രാജേഷ്, മധുസൂദനൻ കർത്ത, എ. ജയേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഐഎസ്എൽ താരം ഷഹിൻലാൽ, യുവമോർച്ച സംസ്ഥാന സമിതി അംഗം ടി. റനീഷ് എന്നിവർ സെലിബ്രിറ്റി മത്സരത്തിന് ആവേശം പകർന്നു.

ടൂർണമെന്റ് അവാർഡുകൾ:

പ്ലെയർ ഓഫ് ദ ടൂർണമെന്റ്: ദിപിൻ (ഐ സി ജെ )
ടോപ് സ്കോറർ: ഹാറൂൺ റഷീദ് (സുപ്രഭാതം)
മികച്ച ഗോളി: ആമിർ (ഐ സി ജെ)
ഫൈനലിലെ മാൻ ഓഫ് ദ മാച്ച്: മുഹമ്മദ് ജാസ് (ഐ സി ജെ )
മികച്ച പ്ലേ മേക്കർ: രോഹിത് (ഫോട്ടോഗ്രഫേഴ്സ് ടീം)
എമർജിംഗ് പ്ലെയർ: ആസിഫ് ( തത്സമയം )
മോട്ടിവേഷൻ പ്ലെയർ: ഹാഷിം ( ഫോട്ടോ ഗ്രഫേഴ്സ്)
ഫെയർപ്ലേ പുരസ്കാരം: ചാനൽ കാമറാ ടീം

Story by
Next Story
Read More >>