ലോകത്തെ ഏറ്റവും മികച്ച കോച്ച് പെപ് ഗാര്‍ഡിയോള; സ്വന്തം കോച്ചിനെ പുകഴ്ത്തി പിഎഫ്എ അവാര്‍ഡ് ജേതാവ്

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയെ പുകഴ്ത്തി പിഎഫ്എ അവാര്‍ഡ് ജേതാവും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ലെറോയ് സെയ്ന്‍. ലോകത്തെ ഏറ്റവും മികച്ച...

ലോകത്തെ ഏറ്റവും മികച്ച കോച്ച് പെപ് ഗാര്‍ഡിയോള; സ്വന്തം കോച്ചിനെ പുകഴ്ത്തി പിഎഫ്എ അവാര്‍ഡ് ജേതാവ്

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയെ പുകഴ്ത്തി പിഎഫ്എ അവാര്‍ഡ് ജേതാവും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ലെറോയ് സെയ്ന്‍. ലോകത്തെ ഏറ്റവും മികച്ച കോച്ച് ആണ് പെപ് ഗാര്‍ഡിയോള എന്നാണ് സെയ്‌നിന്റെ വാക്കുകള്‍.

ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ അദ്ദേഹം പ്രേരിപ്പിക്കുകയും എങ്ങനെയാണ് കളിക്കേണ്ടത് എന്ന് കാണിച്ചുതരികയും ചെയ്യും എന്നും സെയ്ന്‍ പറഞ്ഞു. പിഎഫ്എ യുവതാരം എന്ന അവാര്‍ഡ് ആണ് സെയ്‌നിന് ലഭിച്ചത്. സെയ്‌നിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലായിരുന്നു പ്രീമിയര്‍ ലീഗ് കിരീടം സിറ്റി സ്വന്തമാക്കിയത്.

സ്വാന്‍സീ സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി 5-0ന് തോല്‍പ്പിച്ചിരുന്നു. അടുത്തയാഴ്ച വെസ്റ്റ്ഹാം യുണൈറ്റഡുമായി സിറ്റി ഏറ്റുമുട്ടും.

Story by
Next Story
Read More >>