ചരിത്ര നേട്ടത്തിന്റെ അവസാന ലാപ്പില്‍ ഇടറിവീണ് ബാഴ്‌സ, ലെവാന്റെയ്‌ക്കെതിരെ ബാഴ്‌സയ്ക്ക തോല്‍വി

വലന്‍സിയ: ലാ ലീഗാ സീസണില്‍ 38 മത്സരങ്ങളും തോല്‍ക്കാത്ത ആദ്യ ടീമാവുക എന്ന സ്വപനവുമായെത്തിയ ബാഴ്സലോണയെ 5-4ന് പരാജയപ്പെടുത്തി ലെവാന്റെ. സൂപ്പര്‍ താരം...

ചരിത്ര നേട്ടത്തിന്റെ അവസാന ലാപ്പില്‍ ഇടറിവീണ് ബാഴ്‌സ, ലെവാന്റെയ്‌ക്കെതിരെ ബാഴ്‌സയ്ക്ക തോല്‍വി

വലന്‍സിയ: ലാ ലീഗാ സീസണില്‍ 38 മത്സരങ്ങളും തോല്‍ക്കാത്ത ആദ്യ ടീമാവുക എന്ന സ്വപനവുമായെത്തിയ ബാഴ്സലോണയെ 5-4ന് പരാജയപ്പെടുത്തി ലെവാന്റെ. സൂപ്പര്‍ താരം മെസ്സിക്ക് വിശ്രമം നല്‍കി എളുപ്പം വിജയിച്ച് കയറാമെന്ന ബാഴ്സ പരിശീലകന്‍ ഏര്‍ണസ്റ്റേ വാല്‍വറേയുടെ കണക്കുകൂട്ടലുകള്‍ക്ക് നിമിഷ നേരമേ ആയുസ്സുണ്ടായിരുന്നുള്ളു.

വലന്‍സിയ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുപ്പത് മിനിറ്റ് തികയുമ്പോളേക്കും ബാഴ്സയുടെ വലയില്‍ രണ്ടു തവണ ലെവാന്റെ പന്തെത്തിച്ചു. പ്രതിരോധം മറന്നു കളിച്ച ബാഴ്സ അതിനുള്ള പ്രതിഫലമായി കളിയില്‍ അടിയറവ് പറഞ്ഞു. ഹാട്രിക് നേടിയ ലെവാന്റെയുടെ ഇമ്മാനുവല്‍ ബോട്ടെങ്ങ് ടീമിന്റെ വിജയശില്‍പ്പിയായപ്പോള്‍ മറുഭാഗത്ത് കുട്ടീന്യോയും ഹാട്രിക് നേടി. മത്സരത്തില്‍ 9 ഗോളുകളാണ് പിറന്നത്.

ഒന്‍പതാം മിനുറ്റില്‍ ബോട്ടെങ്ങ് ആദ്യഗോള്‍ നേടി. ജോസ് ലൂയിസ് മോറാലെസിനോപ്പമുള്ള മുന്നേറ്റത്തെ തുടര്‍ന്നായിരുന്നു ഗോള്‍. മുപ്പതാം മിനുറ്റില്‍ സാസ ലൂച്ചിക്കിന്റെ മനോഹരമായ പാസ്സ് ഗോളാക്കി ബോട്ടെങ്ങ് രണ്ടാം ഗോളും നേടുന്നത് കണ്ടുനില്‍ക്കാനേ ബാഴ്സാ ഗോളി മാര്‍ക് ആന്‍്രേഡ സ്റ്റീജനു കഴിഞ്ഞുള്ളു. മുപ്പത്തിയെട്ടാം മിനുറ്റില്‍ കുട്ടീന്യോ ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതിയുടെ ആദ്യ പത്തു മിനിറ്റില്‍ 3 ഗോളുകള്‍ നേടി ലെവാന്റെ ബാഴ്‌സയെ ഞെട്ടിച്ചു. ഒരു ഗോള്‍ കൂടി നേടി ബോട്ടേങ്ങ് ഹാട്രിക് തികച്ചപ്പോള്‍ അര്‍ഹിച്ച രണ്ട് ഗോളുകള്‍ ബാര്‍ദി നേടി. സ്‌കോര്‍ ലെവാന്റെ 5 ബാഴ്സ 1 സമയം 56 മിനുറ്റ്. റോമയ്ക്കെതിരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ കണ്ട ബാഴ്സാ പ്രതിരോധേത്തെ ഓര്‍മിക്കും വിധമാണ് കളി നീങ്ങിയത്. വിരസമായി കളി മുന്നോട്ട് പോവുന്നതിനിടെയാണ് ആറ് മിനുറ്റുകള്‍ക്കിടെ കുട്ടീന്യോ രണ്ട് ഗോളുകള്‍ നേടിയത്. സ്വന്തസിദ്ദമായ പ്രകടനം കൊണ്ട് ബാഴ്സാ നിരയില്‍ ബ്രസീലിയന്‍ താരം വേറിട്ടു നിന്നു. എഴുപതാം മിനുറ്റില്‍ ബുസ്‌കറ്റ്സിനെ ബോട്ടെങ്ങ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സുവാരസ് ഗോളാക്കിയപ്പോള്‍ ബാഴ്സയുടെ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നു. എന്നാല്‍ അഞ്ചാം ഗോള്‍ നേടാന്‍ ബാഴ്സയ്ക്ക് സാധിച്ചില്ല. ബുസ്‌കറ്റിന്റെ പിഴവില്‍ നിന്ന് ആറാം ഗോള്‍ ലെവാന്റെ നേടാതെ പോയത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ്.

1932ല്‍ പത്ത് ടീമുകള്‍ കളിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയ 18 കളികളിലെ തോല്‍വിയറിയാതെയുള്ള നേട്ടം തിരുത്താനിറങ്ങിയ ബാഴ്സയ്ക്ക് ഒരു ഗോള്‍ വ്യത്യാസത്തിലാണ് ചരിത്ര നേട്ടം സ്വന്തമാക്കാനാവാതെ പോയത്. കഴിഞ്ഞ വര്‍ഷം മലാഗയോട് പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് ബാഴ്സ ലീഗില്‍ തോല്‍വി ഏറ്റുവാങ്ങുന്നത്.

ലീഗ് പകുതിക്കിടേ സ്ഥാനമേറ്റ പുതിയ പരിശീലകന്‍ പാകോ ലോപസിനു കീഴിലെ പത്ത് മത്സരങ്ങളിലെ എട്ടാം ജയമാണ് ലെവാന്റെ സ്വന്തമാക്കിയത്. രണ്ടാം ഡിവിഷനിലേക്ക് തരംതാഴുമെന്ന ഘട്ടത്തില്‍ ടീമിന്റെ ചുമതലയേറ്റ പാകോ ലെവാന്റെയെ 15ാം സ്ഥാനത്ത് എത്തിച്ചു.

Story by
Next Story
Read More >>