എല്ലാം എൻെറ പിഴവ്- മെസി

Published On: 2018-06-17 06:30:00.0
എല്ലാം എൻെറ പിഴവ്- മെസി

മോസ്ക്കോ: ലോകകപ്പിലെ ആദ്യമത്സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ പ്രതികരണവുമായി ലയണല്‍ മെസി. ഐസ്‌ലന്‍ഡിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ദുഖമുണ്ടെന്ന് ലയണല്‍ മെസി പറഞ്ഞു. മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത് അദ്ദേഹം കൂട്ടിച്ചേർത്തു.

കളിയുടെ 28 ശതമാനം സമയം മാത്രമാണ് ഐസ്ലന്‍ഡിന്റെ കൈവശം പന്തിരുന്നത് എന്നാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കളം നിറഞ്ഞ പ്രകടനം പുറത്തെടുത്താണ് ഐസ്‌ലന്‍ഡ് അര്‍ജന്റീനയ്ക്കെതിരെ ജയത്തോളം പോന്ന സമനില നേടിയത്. 64ാം മിനിട്ടിൽ ലീഡെടുക്കാന്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയ്ക്ക് ലഭിച്ച സുവര്‍ണാവസരം തട്ടിയകറ്റിയ ഗോളി ഹാല്‍ഡോര്‍സണിന്റെ മിന്നല്‍ നീക്കവും സമനില നേടാന്‍ ഐസ്ലന്‍ഡിന് നിര്‍ണായകമായി.

10 തവണയാണ് മെസ്സി -​ഐസ്​ലാൻഡിനെതിരേ വല ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. എന്നാല്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പേരിലാണെങ്കില്‍ ആദ്യ പെനാല്‍റ്റി നഷ്ടം മെസിയുടെ പേരില്‍ കുറിക്കപ്പെട്ടു.

Top Stories
Share it
Top