മുഹമ്മദ് സലാ, ഫിര്‍മിനോ.... റോമയെ തകര്‍ത്തുവിട്ട് ലിവര്‍പൂള്‍; എണ്ണം പറഞ്ഞ ആ അഞ്ച് ഗോളുകള്‍ കാണാം

ലിവര്‍പൂള്‍: ഈജിപ്തുകാരന്‍ മുഹമ്മദ് സലാ തന്റെ വിശ്വരൂപം വീണ്ടും പുറത്തുകാട്ടിയപ്പോള്‍ റോമക്കെതിരെ ലിവര്‍പൂള്‍ ആദ്യപാദ മത്സരത്തില്‍ നേടിയത്...

മുഹമ്മദ് സലാ, ഫിര്‍മിനോ.... റോമയെ തകര്‍ത്തുവിട്ട് ലിവര്‍പൂള്‍; എണ്ണം പറഞ്ഞ ആ അഞ്ച് ഗോളുകള്‍ കാണാം

ലിവര്‍പൂള്‍: ഈജിപ്തുകാരന്‍ മുഹമ്മദ് സലാ തന്റെ വിശ്വരൂപം വീണ്ടും പുറത്തുകാട്ടിയപ്പോള്‍ റോമക്കെതിരെ ലിവര്‍പൂള്‍ ആദ്യപാദ മത്സരത്തില്‍ നേടിയത് അഞ്ചുഗോളിന്റെ മികച്ച വിജയമാണ്. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് ലിവര്‍പൂളിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് സലാ ചെയ്തത്. സലാക്ക് പിന്തുണ നല്‍കി ബ്രസീലിയന്‍ താരം ഫിര്‍മിനോയും തിളങ്ങി. സാദിയോ മാനേ ഒരു ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ റോമ രണ്ട് ഗോളുകള്‍ നേടി.

ലിവര്‍പൂള്‍ മാത്രമായിരുന്നു മൈതാനത്ത്. എന്നാല്‍ 81, 85 മിനുറ്റുകളില്‍ റോമ ഗോള്‍ നേടുകയായിരുന്നു. താരോദയം എഡിന്‍ സെക്കോ ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെ ഡിയേഗോ പെറോട്ടി നേടി. ഈ രണ്ട് ഗോളുകള്‍ റോമക്ക് രണ്ടാം പാദമത്സരത്തില്‍ ഗുണം ചെയ്യുമോ എന്ന് കണ്ട് തന്നെ അറിയണം.

സ്വന്തം മൈതാനത്ത് ഗോള്‍ വഴങ്ങിയിട്ടില്ലെന്ന റെക്കോര്‍ഡ് ഇത്തവണ സ്വന്തമാക്കിയ റോമയോടുള്ള ലിവര്‍പൂളിന്റെ രണ്ടാം പാദ മത്സരം തീ പാറുമെന്നുറപ്പ്. ബാഴ്‌സലോണക്കെതിരെ ഉണ്ടായത് പോലെ സംഭവിച്ചാല്‍ റോമ അതഭുതം സൃഷ്ടിക്കും. എന്നാല്‍ മുഹമ്മദ് സലയും ഫിര്‍മിനോയും ഈ ഫോം റോമിലും സൂക്ഷിച്ചാല്‍ ലിവര്‍പൂള്‍ ജയിച്ചുകയറുക തന്നെ ചെയ്യും.

Story by
Next Story
Read More >>