സഹതാരങ്ങള്‍ പരിക്കേറ്റ് കിടക്കുമ്പോള്‍ ആരും സന്തോഷിക്കില്ല; സലാഹയ്ക്ക് പിന്തുണയുമായി സുവാരസ്

മോണ്ടേവിഡെയോ: മുഹമ്മദ് സലാഹയ്ക്ക് ലോകകപ്പ് കളിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഉറുഗ്വായ് സൂപ്പര്‍താരം ലുയിസ് സുവാരസ്. ചാമ്പ്യന്‍സ് ലീഗ്...

സഹതാരങ്ങള്‍ പരിക്കേറ്റ് കിടക്കുമ്പോള്‍ ആരും സന്തോഷിക്കില്ല; സലാഹയ്ക്ക് പിന്തുണയുമായി സുവാരസ്

മോണ്ടേവിഡെയോ: മുഹമ്മദ് സലാഹയ്ക്ക് ലോകകപ്പ് കളിക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഉറുഗ്വായ് സൂപ്പര്‍താരം ലുയിസ് സുവാരസ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിന്റെ സെര്‍ജിയോ റാമോസിന്റെ ടാക്ലിങില്‍ ഇടതു തോളിന് പരിക്കേ സലാഹ് ലോകകപ്പ് കളിക്കുമോ എന്നത് അനിശ്ചിതത്ത്വത്തിലാണ്.

ഇതിനിടയിലാണ് താരത്തിന് പിന്തുണയുമായി സുവാരസ് എത്തിയത്. ഗ്രൂപ്പ് എയില്‍ ജൂണ്‍ പതിനഞ്ചിന് ഈജിപ്തിനെതിരാണ് ഉറുഗ്വായുടെ ലോകകപ്പിലെ ആദ്യ കളി. 2014 ബ്രസീല്‍ ലോകകപ്പിനു മുന്നോടിയായി സമാന സാഹചര്യം സുവാരസ് നേരിട്ടിരുന്നു. ലോകകപ്പിന് ദിവസങ്ങള്‍ ശേഷിക്കേ കാല്‍ മുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു താരത്തിന്. എന്നാല്‍ പരിക്കിനെ അതിജീവിച്ച് താരം ലോകകപ്പ് കളിച്ചിരുന്നു.

സഹതാരങ്ങള്‍ പരിക്കേറ്റ് കിടക്കുമ്പോള്‍ ആരും സന്തോഷിക്കില്ല. സലാഹയുടെ കാര്യത്തില്‍ ഞാന്‍ ദുഖിതനാണ്. താരത്തിനു റഷ്യയില്‍ കളിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ- ബാഴ്‌സലോണ സൂപ്പര്‍ താരം പറഞ്ഞു. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് അവനുള്ളത്,എനിക്കത് നന്നായറിയാം. റഷ്യയില്‍ സലാഹയുള്ള ഈജിപ്തിനെ നേരിടാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സലാഹയ്ക്ക് എല്ലാവിധ ആശംസകളും സുവാരസ് അറിയിച്ചു.

Story by
Next Story
Read More >>