ബെല്‍ജിയം മൂന്നാമന്‍; ഇംഗ്ലണ്ടിനെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തിന് എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും...

ബെല്‍ജിയം മൂന്നാമന്‍; ഇംഗ്ലണ്ടിനെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തിന് എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നേടിയ ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം.

മത്സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു തുടക്കം മുതല്‍ ആധിപത്യം. നാലാം മിനുട്ടില്‍ തോമസ് മുനിറിലുടെ മുന്നിലെത്തിയ ബെല്‍ജിയം 83ാം മിനുട്ടില്‍ ഹസാര്‍ഡിലൂടെ ലീഡുയര്‍ത്തുകയായിരുന്നു. ബോക്‌സിന്റെ ബോക്‌സിന്റെ വലത് വശത്തു നിന്നും ചാഡില്‍ നല്‍കിയ പന്ത് മുനിര്‍ വലയിലെത്തിക്കുകയായിരുന്നു.


കെവില്‍ ഡി ബ്രൂയ്‌ന്റെ പാസില്‍ നിന്നാണ് രണ്ടാം ഗോള്‍ വന്നത്. ഡി ബ്രൂയ്ന്‍ ഇടതുവിങ്ങിലേക്ക് നല്‍കിയ മനോഹരമായ പാസ് ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഹസാര്‍ദ് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിന് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ ടീമിനായില്ല

ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് മൂന്നാം സ്ഥാനം. 1986 ലോകകപ്പില്‍ നാലാമതെത്തിയതായിരുന്നു ഇതിനു മുന്നേ ബെല്‍ജിയത്തിന്റെ നേട്ടം.

Story by
Next Story
Read More >>