വെസ്റ്റ് ഹാമിനെതിരെ സമനില,ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് യുണൈറ്റഡ്

ലണ്ടന്‍: വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഗോള്‍രഹിത സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഒന്നാം...

വെസ്റ്റ് ഹാമിനെതിരെ സമനില,ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് യുണൈറ്റഡ്

ലണ്ടന്‍: വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഗോള്‍രഹിത സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 19 പോയിന്റ് പിറകിലുള്ള യുണൈറ്റഡ് സമനിലയോടെ ലീഗില്‍ ഒരു മത്സരം ശേഷിക്കേ മൂന്നാാം സ്ഥനാക്കാരായ ടോട്ടനം ഹോട്സപറിനെക്കാള്‍ നാല് പോയിന്റ് മുന്നിലെത്തിയാണ് റണ്ണേഴ്സപ്പ് സ്ഥാനം ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ കിട്ടിയ കുറച്ച് അവസരങ്ങള്‍ ലഭിച്ചെങ്കിലും അലക്സി സാഞ്ചസിന്റെ ഷോട്ടുകള്‍ വെസ്റ്റ് ഹാം ഗോള്‍കീപ്പര്‍ ആഡ്രിയാന്‍ തടഞ്ഞു. കളിയിലാകെ മികച്ച സേവുകളാണ് താരം നടത്തിയത്. വെസ്റ്റ് ഹാമിന്റെ ആസ്ട്രിയന്‍ മുന്നേറ്റ താരം മാര്‍കോ അര്‍ണടോവിച്ച് നല്ല കുറേ മുന്നറ്റങ്ങള്‍ നടത്തിയെങ്കിലും യുണൈറ്റഡ് വലയില്‍ പന്തെത്തിക്കാനായില്ല.


ലോംഗ് റേഞ്ചറുകള്‍ ഉതിര്‍ത്ത് അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടാനുള്ള യുണൈറ്റഡ് താരം പോള്‍ പോഗ്ബയുടെ ശ്രമങ്ങളും വിജയിച്ചില്ല. ഇതിനിടെ മൈതാനത്ത് പരുക്കന്‍ അടവ് പുറത്തെടുത്ത ഫ്രഞ്ച് താരത്തിന് മഞ്ഞ കാര്‍ഡും ലഭിച്ചു. വെസ്റ്റ് ഹാം 15ാം സ്ഥാനത്താണ്. ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച മോറീന്യോയും സംഘവും മെയ് 19ന് എഫ്.എ കപ്പ് ഫൈനലില്‍ ചെല്‍സിയെ നേരിടും. 'ആറോളം മുന്‍നിര ടീമുകള്‍ കിരീടപോരാട്ടത്തിലുണ്ടായ ലീഗിലെ മികച്ച രണ്ടാം ടീമായി മാറുക എന്നത് സന്തോഷകരമാണ്. ഒന്നാമത് എത്താന്‍ സാധിക്കില്ല എന്നുറപ്പായതോടെ രണ്ടാമതെത്താനാണ് ശ്രമിച്ചത്. അതില്‍ ടീം വിജയിച്ചിരിക്കുന്നു' മൗറീന്യോ പറഞ്ഞു.

വെസ്റ്റ് ഹാം പരിശീലകന്‍ ഡേവിഡ് മോയേസ് കളി ഫലത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണ്. വലിയ ടീമിനെതിരെ സമനില നേടുക എന്നത് ഞങ്ങളെ സംബന്ധിച്ച് വിജയത്തിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Story by
Next Story
Read More >>