സിറ്റിയെ ജയിപ്പിച്ച് യുണൈറ്റഡ്; പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ രണ്ടാം സ്ഥാനക്കാരും ചിരവൈരികളുമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ്...

സിറ്റിയെ ജയിപ്പിച്ച് യുണൈറ്റഡ്; പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ രണ്ടാം സ്ഥാനക്കാരും ചിരവൈരികളുമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ബ്രോമിച്ചിനോട് ഒരു ഗോള്‍ തോല്‍വി വഴങ്ങിയതോടെയാണ് അഞ്ച് മത്സരം അവശേഷിക്കേ പെപ് ഗാര്‍ഡിയോളയും കൂട്ടരും കിരീടമുറപ്പിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റി ടോട്ടന്‍ഹാമിനെ തകര്‍ത്ത് യുണൈറ്റഡുമായുള്ള ലീഡ് വര്‍ധിപ്പിച്ചതിന് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാനായി. വെസ്റ്റ് ബ്രോമിച്ച് മുന്നേറ്റ താരം ജെ റോഡ്രിഗസാണ് 73ാം മിനുറ്റില്‍ ഓള്‍ഡ് ട്രാഫോഡിലെ ആര്‍ത്തു വിളിച്ച ആരാധകരുടെയും യുണൈറ്റഡ് താരങ്ങളുടെയും നെഞ്ചില്‍ ഇടിവെട്ടു കണക്കായി ഉഗ്രന്‍ ഹെഡ്ഡര്‍ ഗോള്‍ നേടിയത്.

കഴിഞ്ഞയാഴ്ച കിരീടമുറപ്പിക്കാന്‍ ബൂട്ട്കെട്ടിയിറങ്ങിയ സിറ്റിയെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്നശേഷം മൂന്നെണ്ണമടിച്ച് മുട്ടുകുത്തിച്ച യുണൈറ്റഡിനെയല്ല ഇന്നലെ കളത്തില്‍ കണ്ടത്. സീസണിലാകെ മൂന്ന് മത്സരം മാത്രം വിജയിച്ച് പോയിന്റ് പട്ടികയില്‍ താഴെ നില്‍ക്കുന്ന വെസ്റ്റ് ബ്രോമിച്ചിനോടുള്ള ജോസോ മറീഞ്ഞോയും സംഘത്തിന്റെയും തോല്‍വി ലീഗ് കണ്ടതില്‍ വച്ചേറ്റവും വലിയ അട്ടിമറികളിലൊന്നാണ്. തോല്‍വിയൊടെ യുണൈറ്റഡിന് സിറ്റിയുമായി 16 പോയിന്റിന്‍െ വ്യത്യാസമായി. ബാക്കിയുള്ള അഞ്ച് മത്സരങ്ങള്‍ വിജയിച്ചാലും 1 പോയിന്റ് ലീഡ് സിറ്റിക്കുണ്ടാവും. അഞ്ച് കളികള്‍ ബാക്കി നിന്ന് ലീഗവസാനിക്കുന്നതിനു മുന്‍പേ കിരീടം നേടിയ സിറ്റി 2000-01 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയ നേട്ടത്തോടോപ്പമെത്തി.

ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തന്റെ കരിയറിലെ വിശേഷ്യമായ ഒന്നാണെന്ന് പെപ് ഗാരഡിയോള പറഞ്ഞിരുന്നു. സ്പെയിനിലെയും ജര്‍മ്മനിയിലെയും കിരീടങ്ങള്‍ നേടി ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്വന്തമാക്കിയിരിക്കുകയാണ് ആധുനിക കാല്‍പ്പന്തുകളിയുടെ ചാണക്യന്‍. സ്പെയിനിലെയും ജര്‍മ്മനിയിലെയും തന്ത്രങ്ങള്‍ ഇംഗ്ലണ്ടില്‍ ഫലിക്കില്ലെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിക്കാനും ഇതേടെ ഗാര്‍ഡിയേളയ്ക്ക് കഴിഞ്ഞു.

Story by
Next Story
Read More >>