അങ്ങേയറ്റത്തെ കൊള്ള പരാമർശത്തിൽ മാപ്പു പറഞ്ഞ് മറഡോണ

Published On: 2018-07-06 07:30:00.0
അങ്ങേയറ്റത്തെ കൊള്ള പരാമർശത്തിൽ മാപ്പു പറഞ്ഞ് മറഡോണ

മോസ്കോ: ഇം​ഗ്ലണ്ട്-ബെല്‍ജിയം മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ നടത്തിയ കടുത്ത പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഫുട്ബോള്‍ ഇതിഹാസം ഡീ​ഗോ മറഡോണ. മത്സര ശേഷം നടത്തിയ അഭിപ്രായങ്ങള്‍ വികാര തള്ളിച്ചയില്‍ പറഞ്ഞതാണെന്നും ഇതിന് ഫിഫയോടും മത്സരം നിയന്ത്രിച്ച റഫറിമാരോടും മാപ്പ് ചോദിക്കുന്നതായും മറഡോണ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന ഇംഗ്ലണ്ടിന്റെ വിജയം 'അങ്ങേയറ്റത്തെ കൊള്ള' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൊളംബിയന്‍ ടീമിനോടുള്ള ആരാധനയും ആവേശവും കാരണമാണ് താന്‍ അങ്ങനെ പ്രതികരിച്ചതെന്ന് മറഡോണ പറഞ്ഞു.

മത്സരം കാണാന്‍ കൊളംബിയന്‍ ജഴ്സിയിലാണ് മറഡോണ സ്റ്റേഡിയത്തിലെത്തിയിരുന്നത്. മറഡോണയുടെ പരാമര്‍ശങ്ങള്‍ തള്ളി നേരത്തെ ഫിഫ തന്നെ രംഗത്ത് വന്നിരുന്നു.

Top Stories
Share it
Top