കോമണ്‍വെല്‍ത്തില്‍ മേരി കോമിന് പ്രഥമസ്വര്‍ണം

Published On: 2018-04-14 03:00:00.0
കോമണ്‍വെല്‍ത്തില്‍ മേരി കോമിന് പ്രഥമസ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ കന്നി സ്വര്‍ണം സ്വന്തമാക്കി മേരി കോം. ബോക്‌സിങില്‍ 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതാദ്യമായാണ് മേരി കോം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.

ഫൈനലില്‍ 5-0ത്തിന് നേര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ക്രിസ്റ്റീന ഒഹാരെയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തേ ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ കടന്നത്.

അഞ്ചുതവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവായ മേരി കോം രാജ്യസഭാംഗം കൂടിയാണ്. 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവുമടക്കം കോമണ്‍വെല്‍ത്തില്‍ ഇന്ത്യ ഇതുവരെ 43 മെഡലുകള്‍ നേടി.

Top Stories
Share it
Top