സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യ; ആദ്യസ്വര്‍ണം നേടി മീരാഭായ് ചാനു 

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണത്തിളക്കം. വനിതകളുടെ ഭാരദ്വഹനത്തില്‍ (48 കിലോ) മീരാഭായ് ചാനുവാണ്...

സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യ; ആദ്യസ്വര്‍ണം നേടി മീരാഭായ് ചാനു 

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണത്തിളക്കം. വനിതകളുടെ ഭാരദ്വഹനത്തില്‍ (48 കിലോ) മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 196 കിലോ ഭാരം ഉയര്‍ത്തിയാണ് മീരാഭായ് സ്വര്‍ണം ഉറപ്പിച്ചത്. കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് പ്രകടനമാണ് മീരാഭായ് കാഴ്ച വച്ചത്. ഈ വിഭാഗത്തില്‍ 2017ലെ ലോക ചാമ്പ്യനും കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജോതാവുമാണ് മീരഭായ് ചാനു. പുരുഷന്‍മാരുടെ ഭാരദ്വഹനത്തില്‍ (58 കിലോ) ഇന്ത്യയുടെ ഗുരുരാജ് വെള്ളിയും നേടിയിട്ടുണ്ട്.


Story by
Read More >>