ലയണല്‍ മെസ്സി തന്നെയാണ് മെസ്സി ; ഏഴ് വര്‍ഷത്തിന് ശേഷം യൂറോപ്യന്‍ കോടതി മെസ്സിയെ അംഗീകരിച്ചു

മെസിയെന്ന പേരിനുള്ള പോരില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിക്ക് തന്നെ വിജയം. മെസ്സി എന്ന പേര് ബ്രാന്റ് നെയിമാക്കാനുള്ള നിയമ പോരാട്ടത്തില്‍ മെസ്സിക്ക്...

ലയണല്‍ മെസ്സി തന്നെയാണ് മെസ്സി ; ഏഴ് വര്‍ഷത്തിന് ശേഷം യൂറോപ്യന്‍ കോടതി മെസ്സിയെ അംഗീകരിച്ചു

മെസിയെന്ന പേരിനുള്ള പോരില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിക്ക് തന്നെ വിജയം. മെസ്സി എന്ന പേര് ബ്രാന്റ് നെയിമാക്കാനുള്ള നിയമ പോരാട്ടത്തില്‍ മെസ്സിക്ക് അനുകൂലമായി യൂറോപ്യന്‍ കോടതി വിധി പ്രസ്താവിച്ചു.

സ്പാനിഷ് സൈക്ലിംഗ് ക്ലോത്തിംഗ് കമ്പനിയായ 'മാസി'യുമായുള്ള മെസ്സിയുടെ ഏഴു വര്‍ഷത്തെ നിയമ പോരാട്ടമാണ് ഇതോടെ അവസാനിച്ചത്. തങ്ങളുടെ കമ്പനിയുടെ സമാനമായ പേര് ഉപയോഗിക്കുന്നത് ആശയ കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഇത് ബിസിനസില്‍ വീഴ്ച ഉണ്ടാക്കുന്നുവെന്നുമാണ് കമ്പനിയുടെ വാദം.

എന്നാല്‍ കമ്പനിയുടെ വാദത്തെ എതിര്‍ത്ത കോടതി മെസ്സിക്ക് തന്നെയാണ് പേരിന്റെ അവകാശമെന്നും കമ്പനിയെക്കാള്‍ പ്രശസ്തനാണ് മെസ്സിയെന്നും വിലയിരുത്തി.

ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന ഫുട്‌ബോള്‍ താരമാണ് നിലവില്‍ മെസി. സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ വഴി ആഴ്ചയില്‍ 5,70,000 യൂറേയായും മാസത്തില്‍ 125 മില്യണ്‍ യൂറോയുമാണ് മെസിയുടെ സമ്പാദ്യം. .

Story by
Next Story
Read More >>