മെസ്സി ലോകഫുട്ബോളിലെ മികച്ച താരമാണ്, എല്ലാം തികഞ്ഞ കളിക്കാരനല്ല- വെംഗര്‍

Published On: 2018-07-18 05:45:00.0
മെസ്സി ലോകഫുട്ബോളിലെ  മികച്ച താരമാണ്, എല്ലാം തികഞ്ഞ കളിക്കാരനല്ല- വെംഗര്‍

വെബ്ഡെസ്ക്ക്: ലയണൽ മെസ്സി ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണെന്നും എന്നാൽ എല്ലാം തികഞ്ഞ കളിക്കാരനല്ലെന്നനും ആഴ്‌സണൽ മുൻ പരിശീലകൻ ആഴ്‌സൻ വെംഗർ. മെസിക്ക് സ്വന്തമായി ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള കഴിവ് മറ്റുള്ളവരേക്കാൾ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം തികഞ്ഞ ഒരു കളിക്കാരനോ മനുഷ്യനോ ഭൂമിയിലുണ്ടാകില്ല. മെസ്സിക്ക് സ്വന്തമായി ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള കഴിവ് മറ്റുള്ളവരേക്കാൾ ധാരാളമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കളി വിലയിരുത്തുകയാണെങ്കിൽ പിഴവുകൾ നമുക്ക് കാണാനാകും. പ്രതിരോധത്തിലും ഉയർന്നുചാടി പന്തെടുക്കാനും മെസ്സി ഏറേ പിറകിലാണെന്ന് ഇരുപത്തിരണ്ടു വർഷം ആഴ്‌സണലിനെ പരിശീലിപ്പിച്ച വെംഗർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണിലാണ് പീരങ്കിപടയുടെ പരിശീലക സ്ഥാനത്തു നിന്ന് വെം​ഗർ പടിയിറങ്ങിയത്.

Top Stories
Share it
Top