നിങ്ങള്‍ ഗോളടിക്കൂ; അവർ വിശപ്പടക്കട്ടെ

ലണ്ടന്‍: ലോകകപ്പില്‍ മുത്തമിടുന്നത് ബ്രസീലാണോ, അര്‍ജന്റീനയാണോ എന്ന തര്‍ക്കം ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ...

നിങ്ങള്‍ ഗോളടിക്കൂ; അവർ വിശപ്പടക്കട്ടെ

ലണ്ടന്‍: ലോകകപ്പില്‍ മുത്തമിടുന്നത് ബ്രസീലാണോ, അര്‍ജന്റീനയാണോ എന്ന തര്‍ക്കം ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ നെയ്മറും മെസിയും എത്ര ഗോള്‍ നേടുമെന്ന തർക്കങ്ങളുമുണ്ട്. എന്നാല്‍ ഇവരില്‍ ആര് ഗോളടിച്ചാലും ഇരട്ടി മധുരം ലഭിക്കുന്നത് ലാറ്റിനമേരിക്കയിലെയും കരീബിയനിലെയും നാല് കോടിയോളം വരുന്ന കുഞ്ഞു മക്കള്‍ക്കാണ്. താരങ്ങളുടെ ഓരോ ഗോളും നിറയ്ക്കുന്നത് ആരവം മാത്രമല്ല ഒരുപറ്റം കുരുന്നുകളുടെ വിശപ്പ് കൂടിയാണ്.

ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ല്യൂ.എഫ്.പി) എന്ന പദ്ധതിയുമായി സഹകരിച്ച് മാസ്റ്റര്‍ കാര്‍ഡ് എന്ന് കമ്പനിയാണ് 10,000 സ്‌കൂളുകള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. അതോ താരങ്ങളുടെ ഗോളിന്റെ എണ്ണത്തിനനുസരിച്ച്. ഒരു ഗോളിന് 10,000 ഭക്ഷണപൊതികളാണ് വിതരണം ചെയ്യുക. ഗോളിന്റെ എണ്ണം കൂടിയാല്‍ പൊതിയുടെ എണ്ണവും കൂടും.

ഇത്രയും നാള്‍ കളിച്ചപ്പോഴും ലഭിക്കാത്ത സന്തോഷമാണ് ഈ ക്യംപെയിന്റെ ഭാഗമായതിലൂടെ ലഭിച്ചതെന്നും, ക്യാംപെയ്‌ന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരു താരങ്ങളും അറിയിച്ചു. പരമാവധി എല്ലാ കളികളിലും ഗോള്‍ നേടാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് കുട്ടികളുടെ വിശപ്പടക്കുന്നതിനും അവരുടെ മുഖത്തെ പുഞ്ചിരികാണുന്നതിനും ഈ ക്യാംപെയന്‍ സഹായമാകുമെന്ന് മെസ്സി പറഞ്ഞു. അതുപോലെ കുരുന്നുകളുടെ സന്തോഷത്തിന് താനും ഹൃദയപൂര്‍വ്വം ഈ പദ്ധതിയുടെ ഭാഗമാകുന്നുവെന്ന് നെയ്മറും പറഞ്ഞു. അതേസമയം വിശപ്പടക്കുന്നതിനായി പോരാടുക എന്നാണ് താരങ്ങളോട് മാസ്റ്റര്‍ കാര്‍ഡ് പ്രതിനിധി മാസ്റ്റര്‍ അന ഫെറല്‍ ആവശ്യപ്പെട്ടു. ഏകദേശം 4 കോടി കുഞ്ഞുങ്ങളാണ് ലാറ്റിനമേരിക്കയില്‍ വിശപ്പനുഭവിക്കുന്നത്. അവരുടെ ഒരു നേരത്തെ വിശപ്പകറ്റാന്‍ ഈ പദ്ധതി മൂലം സാധിച്ചാല്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അന പറഞ്ഞു.

Story by
Next Story
Read More >>