ആദ്യ പകുതിയിൽ ദക്ഷിണകൊറിയ്ക്കെതിരെ മെക്സിക്കോ മുന്നിൽ

ദക്ഷിണകൊറിയയ്ക്കെതിരെ മെക്സിക്കോ മുന്നിൽ. 24ാം മിനുട്ടിൽ കാർലോസ് വേലയുടെ പെനാൽട്ടിയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. ബോക്സിനുള്ളിൽ ദക്ഷിണകൊറിയൻ താരം...

ആദ്യ പകുതിയിൽ  ദക്ഷിണകൊറിയ്ക്കെതിരെ മെക്സിക്കോ മുന്നിൽ

ക്ഷിണകൊറിയയ്ക്കെതിരെ മെക്സിക്കോ മുന്നിൽ. 24ാം മിനുട്ടിൽ കാർലോസ് വേലയുടെ പെനാൽട്ടിയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. ബോക്സിനുള്ളിൽ ദക്ഷിണകൊറിയൻ താരം ജാങ് ഹ്യൂൻ സൂ പന്ത് കൈകൊണ്ടു തൊട്ടതിനാണ് മെക്സിക്കോയ്ക്ക് അനുകൂലമായി പെനൽട്ടി ലഭിച്ചത്. കിക്കെടുത്ത കാർലോസ് വേല പിഴവുകൂടാതെ പന്തു വലയാക്കി. മത്സരത്തിന്റെ തുടക്കം തൊട്ടേ മെക്സിക്കോയ്ക്കാണ് ആധിപത്യം

ചാമ്പ്യന്‍മാരെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയ പൊതുവെ ദുര്‍ബലരായ എതിരാളികളാണ്. കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ആറിലും ഗോള്‍ വഴങ്ങാതെ കളിക്കുന്നു എന്നതാണ് മെക്സിക്കോയുടെ കരുത്ത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വീഡനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയ ദക്ഷിണകൊറിയയ്ക്ക് ഇന്ന് ജയിച്ചാല്‍ മാത്രമെ അടുത്ത റൗണ്ട് സ്വപ്നം കാണാനാകൂ.

അവസാന മൂന്ന് മത്സരങ്ങളും ഗോളടിക്കാന്‍ സാധിച്ചിട്ടില്ലായെന്നത് കൊറിയയ്ക്ക് തിരിച്ചടിയാകുന്നു. സ്വീഡനെതിരായ മുന്നേറ്റത്തിലെ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍കൊണ്ടാകും കൊറിയയുടെ ഇന്നത്തെ മത്സരം രാത്രി 8.30നാണ് മത്സരം.

Story by
Next Story
Read More >>