വിജയ വഴിയില്‍ മുംബൈ: 13 റണ്‍സിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചു

മുംബൈ: കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 181...

വിജയ വഴിയില്‍ മുംബൈ: 13 റണ്‍സിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചു

മുംബൈ: കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 181 റണടിച്ചു. മറുപടി ബാറ്റു ചെയ്യാനിറങ്ങിയ കൊല്‍ക്കത്തയ്ക്ക ആറുവിക്കറ്റ് നഷ്ടത്തില്‍ 168 റെണ്ണെടുക്കാനെ സാധിച്ചൊള്ളു.

മുംബൈക്ക് വേണ്ടി 39പന്തില്‍ 59 റണടിച്ച സൂര്യകുമാര്‍ യാദവും 28 പന്തില്‍ 43 റണ്ണടിച്ച ലെവീസും ഓപ്പണിങ് വിക്കറ്റില്‍ തിളങ്ങി. 9.2 ഓവറില്‍ 91 റണിന്റെ കൂട്ടുകെട്ടാണ് സഖ്യം നേടിയത്. ഏഴ് ഫോറും റണ്ട് സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു യാദവിന്റെ ഇന്നിംഗ്സ്. ലെവീസ് അഞ്ച് ഫോറും രണ്ട് സിക്സും നേടി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ രോഹിത്തിന് ശോഭിക്കാനായില്ല.11 പന്തില്‍11 റണ്‍സ് നേടി താരം പുറത്തായി. പന്തുകൊണ്ടും ബാറ്റുകൊണ്ടും പാണ്ഡ്യ മികച്ച പ്രകടനം കാഴ്ചവെച്ചു. 20പന്തില്‍35റണടിച്ച താരം നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളുംവീഴ്ത്തി.

രാജസ്ഥാനുവേണ്ടി 35 പന്തില്‍ 54 റണെടുത്ത ഉത്തപ്പയും,26 പന്തില്‍ 36 റെണടിച്ച ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും പൊരുതിയെങ്കിലും കൊല്‍ക്കത്തയെ വിജയത്തിലെത്തിക്കാനായില്ല. നിധിഷ് റാണ 27 പന്തില്‍ 31 റെണ്‍സെടുത്തു. ആന്ദ്രെ റസ്സല്‍ രണ്ട് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.മൂന്ന് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത പീയുഷ് ചൗളയുടെ ഓവറുകള്‍ ചിലവേറിയതായി.

പാണ്ഡ്യയാണ് കളിയിലെ താരം. പത്ത് കളികളില്‍ നാല് വിജയവും ആറുതോല്‍വിയുമുള്ള മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാമതാണ്. പത്ത് കളികളില്‍ അഞ്ചുവീതം ജയവും തോല്‍വിയുമായി പത്ത് പോയന്റുള്ള കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും.

Story by
Next Story
Read More >>