വിവാഹകാര്യം കൊഴുക്കുമ്പോഴും മോദി നിശബ്ദനാണ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് ശ്രീരാമനെ പോലെയെന്നാണ് ഭാര്യ യശോദാ ബെന്‍ പറയുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും...

വിവാഹകാര്യം കൊഴുക്കുമ്പോഴും മോദി നിശബ്ദനാണ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് ശ്രീരാമനെ പോലെയെന്നാണ് ഭാര്യ യശോദാ ബെന്‍ പറയുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണെങ്കിലും ബി.ജെ.പി സഹയാത്രികര്‍ സംഭവം കൊഴുപ്പിക്കുന്നുണ്ട്. മദ്ധ്യപ്രദേശ് ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേലാണ് പഴയ സംഭവങ്ങളെ പൊടിതട്ടിയെടുത്തിരിക്കുന്നത്.

മദ്ധ്യപ്രദേശില്‍ അങ്കണവാടിയില്‍ സ്ത്രീകളോടാണ് ബെന്‍ പ്രധാനമന്ത്രിയുടെ വിവാഹം സംബന്ധിച്ച് സംസാരിക്കുന്നത്. '' നിങ്ങള്‍ക്കറിയുമോ, നരേന്ദ്രമോദി ഭായ് വിവാഹം കഴിഞ്ഞിട്ടില്ല. എന്നാലും പ്രസവ ശേഷം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വിഷമതകളെ പറ്റി അദ്ദേഹത്തിനറിയാം. അതിനാലാണ് അദ്ദേഹം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നത്''.

സംഭവം വാര്‍ത്തയായതോടെ മോദിയുടെ ഭാര്യ യശോദാബെന്‍ വിശദീകരണവുമായി രംഗത്തെത്തി. സഹോദരന്‍ അശോക് മോദിയുടെ ഫോണില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യശോദബെന്‍ കാര്യം വിശദീകരിക്കുന്നത്.

'' അനന്ദിബെന്റെവാദത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികയില്‍ അദ്ദേഹം വിവാഹിതനാണെന്ന കാര്യം വ്യക്തമാക്കിയതാണ്. അതില്‍ എന്റെ പേര് പറഞ്ഞിട്ടുമുണ്ട്'' . യശോദബെന്‍ വ്യക്തമാക്കി.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി വിവാഹിതനാണെന്നും യശോദാബെന്നാണ് ഭാര്യയെന്നും വ്യക്തമാക്കിയതാണ്. 1960ലാണ് വിവാഹം കഴിഞ്ഞതെന്നും മൂന്നു മാസം ഒന്നിച്ച് താമസിച്ചെന്നും യശോദ ബെന്‍ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Story by
Next Story
Read More >>