മുഹമ്മദ് സലാ ഇപ്പോള്‍ മെസ്സിയേക്കാളും ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരം; സ്റ്റീഫന്‍ ജെറാര്‍ഡ്

മുഹമ്മദ് സലാ മെസ്സിയേക്കാളും ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരമെന്ന് മുന്‍ ലിവര്‍പൂള്‍ താരം സ്റ്റീഫന്‍ ജെറാര്‍ഡ്. ഇന്നലെ മുഹമ്മദ് സലായുടെ മികച്ച...

മുഹമ്മദ് സലാ ഇപ്പോള്‍ മെസ്സിയേക്കാളും ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരം; സ്റ്റീഫന്‍ ജെറാര്‍ഡ്

മുഹമ്മദ് സലാ മെസ്സിയേക്കാളും ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരമെന്ന് മുന്‍ ലിവര്‍പൂള്‍ താരം സ്റ്റീഫന്‍ ജെറാര്‍ഡ്. ഇന്നലെ മുഹമ്മദ് സലായുടെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ലിവര്‍പൂള്‍ വിജയിപ്പോഴായിരുന്നു സ്റ്റീഫന്‍ ജെറാര്‍ഡിന്റെ പ്രതികരണം.

സലാ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ്. റൊണാള്‍ഡോ ആയോ മെസ്സി ആയോ അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവില്ല. അവര്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ ഒരു കാര്യം പറയാം, നിലവില്‍ ഈ ലോകത്തെ മികച്ച കളിക്കാരന്‍ മുഹമദ് സലാ ആണ് എന്നായിരുന്നു സറ്റീഫന്‍ ജെറാര്‍ഡിന്റെ പ്രതികരണം.

ഈജിപ്തുകാരന്‍ മുഹമ്മദ് സലാ തന്റെ വിശ്വരൂപം വീണ്ടും പുറത്തുകാട്ടിയപ്പോള്‍ റോമക്കെതിരെ ലിവര്‍പൂള്‍ ആദ്യപാദ മത്സരത്തില്‍ നേടിയത് അഞ്ചുഗോളിന്റെ മികച്ച വിജയമാണ്. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് ലിവര്‍പൂളിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് സലാ ചെയ്തത്.

Story by
Next Story
Read More >>