പിന്തള്ളിയത് ഹാരി കെയ്‌നെ; മുഹമ്മദ് സലാഹ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ ഇയര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രഫഷണല്‍ ഫുട്ബോളേര്‍സ് അസോസിയേഷന്റെ(പി.എഫ്.എ) ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ മുന്നേറ്റ താരം മുഹമ്മദ്...

പിന്തള്ളിയത് ഹാരി കെയ്‌നെ; മുഹമ്മദ് സലാഹ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ ഇയര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രഫഷണല്‍ ഫുട്ബോളേര്‍സ് അസോസിയേഷന്റെ(പി.എഫ്.എ) ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ മുന്നേറ്റ താരം മുഹമ്മദ് സലാഹയയ്ക്ക്. ഇരുപത്തിയഞ്ചുകാരനായ ഈജിപ്ത്തിന്റെ പുത്തന്‍ താരോദയം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 33 മത്സരങ്ങളില്‍ നിന്നായി 31 ഗോളും 9 ഗോളവസരങ്ങളുമാണ് ഒരുക്കിയത്.

പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മുന്‍പന്തിയിലാണ് സലാഹ. കെവിന്‍ ബ്രെയിന്‍,ഹാരി കെയ്ന്‍,ലിയോറി സെയ്ന്‍,ഡേവിഡ് സില്‍വ എന്നീ താരങ്ങളെ പിന്തള്ളിയാണ് സലാഹ മികച്ച താരമായത്. ലീഗിലെ കളിക്കാരാണ് വോട്ടെടുപ്പിലൂടെ ജേതാക്കളെ തെരഞ്ഞെടുത്തത്. 'ഈ അംഗീകാരം ഏറ്റവും അഭിമാനം നല്‍കുന്ന ഒന്നാണ്. ചെല്‍സിയില്‍ എനിക്ക് ഒട്ടും ശോഭിക്കാനായില്ല,ഇവിടെ തിരിച്ചെത്തി എന്റെ മികവ് തെളിയിക്കണമായിരുന്നു എനിക്ക്. ഞാന്‍ വീണ്ടും ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത് പുതിയ മനുഷ്യനായും കളിക്കാരനായുമാണ്. ഞാനതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു' പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് സലാഹ പറഞ്ഞു.

ലിവര്‍പൂള്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് താരത്തെ പ്രശംസ കൊണ്ട് മൂടി, തന്റെ താരം ഈ നേട്ടം സ്വന്തമാക്കിയത് ഏറ്റവും സന്തോഷം പകരുന്നതാണെന്ന് ക്ലോപ്പ് അറിയിച്ചു. ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയില്‍ നിന്ന് ഈ സീസണില്‍ ആന്‍ഫീല്‍ഡിലെത്തിയ സലാഹ നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ചു. ലിവര്‍പൂളിനായി ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ സ്‌കോര്‍ ചെയ്ത താരമാണ് സലാഹ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലിയോറി സെയ്ന്‍ മികച്ച യുവ കളിക്കാരനായും ചെല്‍സിയുടെ ഫ്രാന്‍ കിര്‍ബി മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Story by
Next Story
Read More >>