ക്രിക്കറ്റ് ടീം സെലക്ഷന്‍: പെണ്ണും പണവും ആവശ്യപ്പെട്ടതായി ആരോപണം

മുംബൈ: ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കുവാന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാഹുല്‍ ശുക്ലയുടെ സഹായി മുഹമ്മദ് അക്രം സൈഫി പെണ്ണും പണവും ആവശ്യപ്പെട്ടതായി...

ക്രിക്കറ്റ് ടീം സെലക്ഷന്‍: പെണ്ണും പണവും ആവശ്യപ്പെട്ടതായി ആരോപണം

മുംബൈ: ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കുവാന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാഹുല്‍ ശുക്ലയുടെ സഹായി മുഹമ്മദ് അക്രം സൈഫി പെണ്ണും പണവും ആവശ്യപ്പെട്ടതായി ആരോപണം. ഉത്തര്‍പ്രദേശ് ടീമംഗം രാഹുല്‍ ശര്‍മയാണ് ഇയാള്‍ക്കെതിരെ ആരോപണമുന്നയിച്ചതെന്ന് ന്യൂസ് വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയതു. ബിസിസിഐയുടെ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ടീമില്‍ ഇടം നേടാന്‍ താന്‍ ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയതായും ഭൂപേന്ദ്ര സിങ് എന്നയാളോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരായ കളിക്കാര്‍ക്ക് ടീമില്‍ ഇടം ലഭിക്കാത്തത് ഇത്തരം കാരണങ്ങള്‍ കൊണ്ടാണ്. സെലക്ടര്‍മാര്‍ക്ക് കാറും പണവും നല്‍കിയാല്‍ ടീമില്‍ ഇടം ലഭിക്കുമെന്നും പേരുവെളിപ്പെടുത്താനിഷ്ടമില്ലാത്ത മറ്റൊരു കളിക്കാരന്‍ പറഞ്ഞു.

Story by
Next Story
Read More >>