400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മുഹമ്മദ് അനസ്

വെബ്‌ഡെസ്‌ക്: 400 മീറ്ററില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന...

400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മുഹമ്മദ് അനസ്

വെബ്‌ഡെസ്‌ക്: 400 മീറ്ററില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 45.24 സെക്കന്റില്‍ 400 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് അനസ് സ്വര്‍ണത്തോടെ റെക്കോര്‍ഡിട്ടത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലെ 45.31 സെക്കന്റാണ് ഇതിനു മുന്നിലെ മികച്ച സമയം.

നിലവില്‍ ദേശീയ തലത്തില്‍ 400 മീറ്ററില്‍ ആദ്യ അഞ്ച് മികച്ച സമയങ്ങള്‍ മുഹമ്മദ് അനസിന്റെ പേരിലാണ്. ഏഷ്യകപ്പിനു മുന്നോടിയായുള്ള പരിശീലനത്തിലാണ് അനസ്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം എം.ആര്‍ പൂവമ്മ 53.01 സെക്കന്റില്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ അനസ് 45 സെക്കന്റ് മറികടക്കുന്ന പ്രകടനം നടത്തുമെന്ന് കോച്ച് ഗലീന ബുഹാറിന പറഞ്ഞു.

Story by
Next Story
Read More >>