ലോകകപ്പ്: സലാഹയ്ക്ക്  പ്രാഥമിക റൗണ്ട് നഷ്ടമാകും, നാല് ആഴ്ച വരെ വിശ്രമം

മാഡ്രിഡ്: ലോകകപ്പിലെ ഈജിപ്തിന്റെ മോഹങ്ങള്‍ക്ക് കരിനിഴലായി മുഹമ്മദ് സലാഹയുടെ പരിക്ക്. സലാഹ പരിക്കില്‍ നിന്ന് മോചിതനാവാന്‍ മൂന്ന് മുതല്‍ നാല് ആഴ്ച്ച വരെ...

ലോകകപ്പ്: സലാഹയ്ക്ക്  പ്രാഥമിക റൗണ്ട് നഷ്ടമാകും, നാല് ആഴ്ച വരെ വിശ്രമം

മാഡ്രിഡ്: ലോകകപ്പിലെ ഈജിപ്തിന്റെ മോഹങ്ങള്‍ക്ക് കരിനിഴലായി മുഹമ്മദ് സലാഹയുടെ പരിക്ക്. സലാഹ പരിക്കില്‍ നിന്ന് മോചിതനാവാന്‍ മൂന്ന് മുതല്‍ നാല് ആഴ്ച്ച വരെ വേണ്ടി വരുമെന്ന് ലിവര്‍പൂള്‍ ഫിസിയോ അറിയിച്ചു. ഇതോടെ ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ഈജിപ്തിനായി സലാഹയ്ക്ക് കളിക്കാനാവില്ല.

ശനിയാഴ്ച്ച നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയാണ് റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ ഫൗളില്‍ ലിവര്‍പൂള്‍ മുന്നേറ്റ താരത്തിന് ഇടതുതോളിന് പരിക്കേറ്റത്. മൂന്ന് ആഴ്ച്ച വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിക്കുന്നതെങ്കില്‍ ജൂണ്‍ 19നേ കളത്തിലിറങ്ങാനാകു. നാല് ആഴ്ച്ചയാണെങ്കില്‍ 26നും. 25നാണ് ഈജിപ്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം. റഷ്യ, സൗദി അറേബ്യ, ഉറുഗ്വ എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ഈജിപ്ത്.

മൂന്ന് ആഴ്ച്ച കൊണ്ട് ടീമിലെത്തിയാലും താരത്തിന് ഫിറ്റ്നസ് തെളിയിക്കേണ്ടതുമുണ്ട്. സ്പാനിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫിസിയോ സലാഹയുടെ വിശ്രമത്തെ കുറിച്ച് പറഞ്ഞത്. താരം ആന്മവിശ്വാസത്തിലാണെന്നും കളത്തിലിറങ്ങാന്‍ കാത്തിരിക്കുകാണെന്നും ഫിസിയോ പറഞ്ഞു. നിലവില്‍ സലാഹ ചികിത്സയ്ക്കായി സ്പെയിലാണ്. ലിവര്‍പൂളിന്റെയും ഈജിപ്തിന്റെയും മെഡിക്കല്‍ സംഘവും താരത്തിനോപ്പമുണ്ട്.

Story by
Next Story
Read More >>