പരിശീലനം മുടക്കിയ കളിക്കാര്‍ക്ക് മുംബൈ ഇന്ത്യന്‍സ് നല്‍കിയത് രസികന്‍ ശിക്ഷ

Published On: 2018-05-02 15:30:00.0
പരിശീലനം മുടക്കിയ കളിക്കാര്‍ക്ക് മുംബൈ ഇന്ത്യന്‍സ് നല്‍കിയത് രസികന്‍ ശിക്ഷ

അച്ചടക്കം പാലിക്കാത്ത തങ്ങളുടെ കളിക്കാര്‍ക്ക് നല്‍കാന്‍ രസകരമായ ശിക്ഷാ നടപടി നടപ്പിലാക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ശിക്ഷാ നടപടിക്ക് ആദ്യമായി വിധേയരായവര്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ ഖാന്‍, അങ്കുള്‍ റോയ്, രാഹുല്‍ ചാഹര്‍ എന്നിവരാണ്.

ജിമ്മില്‍ പരിശീലനത്തിന് പോവാതെ ഇരുന്ന മൂന്ന് പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ശിക്ഷ എന്നാല്‍ നിറയെ ഇമോജികള്‍ പ്രിന്റ് ചെയ്ത കുപ്പായം ധരിക്കുക.

ഈ മൂന്ന് കളിക്കാരും ഇമോജി കുപ്പായം ഇട്ട് എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രം മുംബൈ ഇന്ത്യന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ വന്നു. താനിനി ഒരിക്കലും ജിമ്മില്‍ പോകാല്‍ മറക്കില്ല എന്ന് ഇഷാന്‍ ഖാന്‍ ുപറയുന്നത് കേള്‍ക്കാം.
<>

Top Stories
Share it
Top