സുരക്ഷിതമായ ആശംസ, സച്ചിനോട് മുംബൈ പോലീസ് ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞത് വ്യത്യസ്ത രീതിയില്‍

മുംബൈ: ഹാപ്പി ബെര്‍ത്ത് ഡേ സച്ചിന്‍, മുംബൈ പൊലീസ് ഇങ്ങനെയൊരു പിറന്നാളാശംസയും പറഞ്ഞ് പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഒരു പിറന്നാളാശംസ മാത്രമല്ല,...

സുരക്ഷിതമായ ആശംസ, സച്ചിനോട് മുംബൈ പോലീസ് ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞത് വ്യത്യസ്ത രീതിയില്‍

മുംബൈ: ഹാപ്പി ബെര്‍ത്ത് ഡേ സച്ചിന്‍, മുംബൈ പൊലീസ് ഇങ്ങനെയൊരു പിറന്നാളാശംസയും പറഞ്ഞ് പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഒരു പിറന്നാളാശംസ മാത്രമല്ല, ഇത്തിരി റോഡ് സുരക്ഷയുംനല്‍കുന്നതായിരുന്നു മുംബൈ പൊലീസിന്റെ ആശംസ. 45ാം പിറന്നാള്‍ ആഘോഷിക്കുന്ന സച്ചിന്‍ ടെണ്ടുള്‍ക്കറിന് മുംബൈ പൊലീസ് നല്‍കിയ ആശംസയാണ് വ്യത്യസ്തമായിരിക്കുന്നത്.

ഒരു ഹെല്‍മറ്റ് ധരിച്ച് സച്ചിന്‍ ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. അദ്ദേഹത്തിന്റെ വഴി പിന്തുടരാന്‍ എന്തെളുപ്പമാണ് എന്ന് ചോദിക്കുന്ന സന്ദേശമാണ് സച്ചിന് ആശംസ നല്‍കുന്ന ചിത്രത്തോടൊപ്പം മുംബൈ പൊലീസ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. സച്ചിന്‍ ഹെല്‍മറ്റ് ധരിക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

മുംബൈ പൊലീസിന്റെ ആശംസ സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഇത്തരം വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് പത്മഭൂഷണ്‍ നല്‍കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കമന്റ്. ഹെല്‍മറ്റ ധരിക്കുന്നത് സംബന്ധിച്ച് മുമ്പ് സച്ചിനും സമൂഹ മാദ്ധ്യമങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനോട് സെല്‍ഫി ആവശ്യപ്പെട്ടവരോട് ഹെല്‍മറ്റ് ധരിക്കാന്‍ ആവശ്യപ്പെടുന്ന സച്ചിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു

Story by
Next Story
Read More >>