നിങ്ങള്‍ കാത്തിരിക്കൂ:മെസിക്കൊപ്പമുളള നെയ്മറുടെ പ്രഖ്യാപനം എന്ത്?

കാല്‍പാദത്തിനേറ്റ പരിക്കില്‍ നാട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന നെയ്മര്‍ മുന്‍ ബാഴ്സലോണ ടീമിലെ സഹതാരവും സുഹൃത്തുമായ മെസിക്കൊപ്പമുളള ചിത്രവും മെസ്സിക്കും...

നിങ്ങള്‍ കാത്തിരിക്കൂ:മെസിക്കൊപ്പമുളള നെയ്മറുടെ പ്രഖ്യാപനം എന്ത്?

കാല്‍പാദത്തിനേറ്റ പരിക്കില്‍ നാട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന നെയ്മര്‍ മുന്‍ ബാഴ്സലോണ ടീമിലെ സഹതാരവും സുഹൃത്തുമായ മെസിക്കൊപ്പമുളള ചിത്രവും മെസ്സിക്കും തനിക്കും ചില വലിയ പ്രഖ്യാപനങ്ങള്‍ നടത്താനുണ്ടെന്നും ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചു.

ഞാനും എന്റെ സുഹൃത്തും ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ വലിയ കാര്യങ്ങള്‍ സംഭവിച്ചു.മറ്റുകാര്യങ്ങള്‍ വൈകാതെ പറയാം കാത്തിരിക്കൂ എന്നാണ് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചത്.

മെസിയും നെയ്മറും ഒരുമിച്ചുള്ള കളികള്‍ കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. നെയ്മര്‍ മെസ്സി കൂട്ടുകെട്ട് വീണ്ടും കാണാമെന്ന ആശയം പങ്കുവെക്കുന്ന ട്വീറ്റ് ആരാധകലോകവും പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നിരുന്നാലും ആദ്യം ഈ ട്വിറ്റിനെ പരിഹാസകരമായ പ്രഖ്യാപനമായാണ് കണ്ടത് എന്നാല്‍ എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നും നെയ്മര്‍ വ്യക്തമാക്കി.

Story by
Next Story
Read More >>