അമേരിക്കന്‍ ഉപരോധം: ഇറാന്‍ ഫുട്‌ബോള്‍ ടീമിനുള്ള ബൂട്ട് വിതരണം നൈക്ക് അവസാനിപ്പിച്ചു

Published On: 2018-06-14 05:15:00.0
അമേരിക്കന്‍ ഉപരോധം: ഇറാന്‍ ഫുട്‌ബോള്‍ ടീമിനുള്ള ബൂട്ട് വിതരണം നൈക്ക് അവസാനിപ്പിച്ചു

മോസ്‌കോ: ലോകകപ്പിന് വിസലടിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെ ഇറാന്‍ ടീമിനുള്ള ബൂട്ട് വിതരണം നിര്‍ത്തിവച്ച് സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ നൈക്ക്. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് നൈക്കിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്.

അമേരിക്കയുടെ ഉപരോധം നിലനില്‍ക്കെ ഒരു അമേരിക്കന്‍ കമ്പനി എന്ന നിലയില്‍ ഇറാന്‍ ദേശീയ ടീമിന് ബൂട്ട് വിതരണം നടത്താനാകില്ലെന്ന് നൈക്ക് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഇറാനുമായുള്ള ആണവകരാറില്‍ നിന്നും പിന്മാറിയ ഡൊണാള്‍ഡ് ട്രംപ് ഇറാനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

നൈക്കിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇറാന്‍ ദേശീയ ടീം പരിശീലകന്‍ കാര്‍ലോസ് ക്യൂരിയോസ് ഫിഫയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരങ്ങള്‍ ആവശ്യമാണ് ഇത്രയും പ്രധാനപ്പെട്ട് മത്സരങ്ങള്‍ക്കു മുന്നേ ഇത്തരമൊരു തീരുമാനം എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ വെള്ളിയാഴ്ച മൊറോക്കൊയ്‌ക്കെതിരെയാണ് ഇറാന്റെ ആദ്യ മത്സരം.

Top Stories
Share it
Top