പ്രതിഷേധം കനത്തു: അർജന്റീന- ഇസ്രായേൽ മത്സരം ഉപേക്ഷിച്ചു

ജറുസലേം: ജറുസലേമില്‍ ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. ഇസ്രായേലുമായിമായുള്ള...

പ്രതിഷേധം കനത്തു: അർജന്റീന- ഇസ്രായേൽ മത്സരം ഉപേക്ഷിച്ചു

ജറുസലേം: ജറുസലേമില്‍ ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. ഇസ്രായേലുമായിമായുള്ള അർജന്റീനയുടെ സന്നാഹ മത്സരത്തിനെതിരെ പലസ്തീനിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് പിൻമാറ്റമെന്ന് സ്‌ട്രൈക്കറായ ​ഗോൺസാലോ ഹി​ഗ്വയിൻ പറഞ്ഞു.

ലോകകപ്പിന് മുന്നാലെയുള്ള ‌അർജന്റീനയുടെ അവസാന മത്സരമായിരുന്നു ഇസ്രായേലുമായി നടക്കാനിരുന്നത്. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായും തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായുമാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സിയും മസ്‌കരാനോയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലോകകപ്പിന് മുമ്പ് ഇത്രയും സമ്മര്‍ദ്ദമുള്ള സ്ഥലത്ത് ചെന്ന് കളിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70ാം വാര്‍ഷികത്തിലാണ് ജൂണ്‍ 10 ന് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്തീനില്‍ കുറച്ച് ദിവസങ്ങളായി അരങ്ങേറുന്നത്‌.

Story by
Next Story
Read More >>