ലോകകപ്പില്‍ ബ്രസീലിനെ നെയ്മര്‍ നയിക്കും: പെലെ

Published On: 2018-04-17 13:15:00.0
ലോകകപ്പില്‍ ബ്രസീലിനെ നെയ്മര്‍ നയിക്കും: പെലെ

ദുബായ്: പരിക്കില്‍ നിന്ന് മോചിതനായി നെയ്മര്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ടീംമിനെ നയിക്കുമെന്ന് ഇതിഹാസ താരം പെലെ. നെയ്മറിന്റെ നേതൃത്വത്തില്‍ ബ്രസീല്‍ ആറാം ലോക കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ എഎഫ്പിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ സാധ്യമല്ല. എന്നാല്‍ ലോകകപ്പിന് നെയ്മര്‍ തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നെന്നും പെലെ പറഞ്ഞു. പാരിസ് സെന്റ് ജര്‍മ്മന്‍ താരമായ നെയ്മറിന് ഫെബ്രവരി 25ന് മാഴ്സെക്കെതിരായി നടന്ന മത്സരത്തിലാണ് പരിക്കേല്‍ക്കുന്നത്.

ശസ്ത്രകിയക്ക് ശേഷം ബ്രസീലിലെ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് താരം. ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിന് മുമ്പ് താരം കളത്തിലിറങ്ങുമെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.


Top Stories
Share it
Top