ഇവർ റഷ്യൻ മണ്ണിലെ സുവർണ താരങ്ങൾ

വെബ്ഡെസ്ക്ക്: 21ാമ​ത്​ ലോ​ക​ക​പ്പി​ലെ ഗോ​ൾ മ​ഴ പെ​യ്​​ത ക​ലാ​ശ​​പ്പോ​രി​ൽ ഫ്രാ​ൻ​സി​​ൻെറ കിരീട നേട്ടത്തോടെ റഷ്യന്‍ മണ്ണിലെ കാല്‍പന്തു വിപ്ലവം...

ഇവർ റഷ്യൻ മണ്ണിലെ സുവർണ താരങ്ങൾ

വെബ്ഡെസ്ക്ക്: 21ാമ​ത്​ ലോ​ക​ക​പ്പി​ലെ ഗോ​ൾ മ​ഴ പെ​യ്​​ത ക​ലാ​ശ​​പ്പോ​രി​ൽ ഫ്രാ​ൻ​സി​​ൻെറ കിരീട നേട്ടത്തോടെ റഷ്യന്‍ മണ്ണിലെ കാല്‍പന്തു വിപ്ലവം അവസാനിച്ചു. ഇനി ബാക്കിയാവുന്നത് ഒരുപിടി നല്ല കളിയോര്‍മകളാണ്. ലോകം വാഴ്ത്തിയ സുവർണ താരങ്ങൾ ഘട്ടം ഘട്ടമായി കളം വിട്ടപ്പോൾ കാൽപന്തുകളിയുടെ ആകാശത്ത് ഉതിച്ചുയർന്നത് പുതിയ നക്ഷത്രങ്ങളായിരുന്നു. ഇവർ റഷ്യൻ മണ്ണിലെ സുവർണ താരങ്ങൾ

ഗോൾഡൻ ബോൾ

ലൂക്കാ മോഡ്രിച്ച്

ക്രോയേഷ്യയെ ഫൈനൽ വരെയെത്തിച്ചത് മോഡ്രിച്ചാണ്. 1998ൽ ഡേവിഡ് സക്കറിന് ഗോൾഡൻ ബൂട്ട് ലഭിച്ചതിന് ശേഷം മറ്റൊരു ക്രോയേഷ്യൻ താരത്തിന് ലോകകപ്പിൽ ലഭിക്കുന്ന പുരസ്‌ക്കാരം. ഗോൾഡൻ ബോൾ നേടുന്ന താരത്തിന് ലോകകപ്പ് സ്വന്തമാക്കാൻ കഴിയാതിരിക്കുന്ന പതിവ് ഇത്തവണയും ആവർത്തിച്ചു.
1998 റൊണാൾഡോ(ബ്രസീൽ), 2002 ഒളിവർ ഖാൻ(ജർമ്മനി),2006 സിദാൻ(ഫ്രാൻസ്),2010 ഫോർലാൻ(യുറഗ്വായി),2014 മെസ്സി(അർജന്റീന).

ഗോൾഡൻ ബൂട്ട്(മികച്ച ഗോൾ വേട്ടക്കാരനുള്ള സുവർണ്ണപാദുകം)

ഹാരി കെയ്ൻ

ആറു ഗോളുകളുമായി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. കൊളംബിയക്കെതിരെ നേടിയ ഒന്നും ടുണീഷ്യക്കെതിരെ രണ്ടും പാനമയ്ക്കെതിരെ മൂന്നും ഗോളുകളും നേടിയാണ് കെയ്ൻ ആറു ഗോളുകളിൽ എത്തിയത്. 1986ൽ ഗാരി ലിനെക്കറാണ് അവസാനമായി ഗോൾഡൻ ബൂട്ട് നേടിയ ഇംഗ്ലീഷ് താരം.

ഗോൾഡൻ ഗ്ലൗവ്(മികച്ച ഗോളിക്കുള്ള സുവർണ്ണ കൈയുറ)


തിബോട്ട് കോർട്ടോ

ബെൽജിയത്തിന്റെ ഗോൾകീപ്പർ തിബോട്ട് കോർട്ടോയാണ് ഗോൾഡൻ ഗ്ലൗവിന് അർഹനായത്.മൂന്നാം സ്ഥാനം സ്വന്തമാക്കിയ ബെൽജിയത്തിന്റെ ലോകകപ്പിലെ ഏറ്റവും വലിയ നേട്ടമാണിത്. കോർട്ടോയുടെ മിന്നും സേവുകളാണ് ബെൽജിയത്തിനെ സെമിഫൈനൽവരെ എത്തിച്ചതും.

ഫിഫ യങ് പ്ലയർ(മികച്ച യുവതാരം)


കെയിലിയൻ എംബാപ്പെ

ഫ്രാൻസിന്റെ കെയിലിയൻ എംബാപ്പെ 2018ലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ നാലു ഗോളുകളാണ് എംബാപ്പെ നേടിയത്. റഷ്യൻ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ.

ഫെയർ പ്ലേ (കളിയിലെ അച്ചടക്കം)

സ്‌പെയിൻ
റഷ്യൻ ലോകകപ്പിലെ ഫെയർപ്ലേ പുരസ്‌ക്കാരം സ്‌പെയിൻ സ്വന്തമാക്കി. പ്രീ-ക്വാർട്ടർ വരെയെത്തിയ സ്‌പെയിൻ കളത്തിൽ അച്ചടക്കം പാലിച്ച ടീമാണ്. റഷ്യൻ ലോകകപ്പിൽ മോശം പ്രകടനമായിരുന്നെങ്കിലും ഫെയർപ്ലേ പുരസ്‌ക്കാരം സ്‌പെയിനിന് അം​ഗീകാരമായി.

Read More >>