കളിച്ചത് മൊറോക്കോ; ജയിച്ചത് പോർച്ചുഗല്‍: വിജയഗോൾ ക്രിസ്റ്റ്യാനോയുടേത്

ലുഷ്‌നിക്കി: നിരന്നു നിന്ന അവസരങ്ങളെ പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് കടത്തിവിടാന്‍ മൊറൊക്കോയ്ക്കായില്ല. കളത്തില്‍ മൊറൊക്കോ നിറഞ്ഞാടിയെങ്കിലും...

കളിച്ചത് മൊറോക്കോ; ജയിച്ചത് പോർച്ചുഗല്‍: വിജയഗോൾ ക്രിസ്റ്റ്യാനോയുടേത്

ലുഷ്‌നിക്കി: നിരന്നു നിന്ന അവസരങ്ങളെ പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് കടത്തിവിടാന്‍ മൊറൊക്കോയ്ക്കായില്ല. കളത്തില്‍ മൊറൊക്കോ നിറഞ്ഞാടിയെങ്കിലും റൊണാള്‍ഡോയുടെ ഒറ്റഗോളില്‍ പോര്‍ച്ചുഗല്‍ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ ഗോള്‍ നേടിയരുന്നു. മൂന്നാം മിനുട്ടിലെ കോര്‍ണറില്‍ നിന്നും വന്ന പന്ത് ഹെഡ്ഡറിലൂടെ റൊണാള്‍ഡോ വലയിലാക്കി. തുടര്‍ന്ന് മത്സരത്തില്‍ മൊറൊക്കോയുടെ ആധിപത്യമായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നെങ്കിലും തുടര്‍ച്ചയായ ആക്രമങ്ങളിലൂടെ മൊറൊക്കോ പോര്‍ച്ചുഗലിനെ വിറപ്പിച്ചു. വിങ്ങുകളിലൂടെയായിരുന്നു മൊറൊക്കോയുടെ ആക്രമണം. രണ്ടാം പകുതിയിലും മൊറൊക്കോയുടെ മികച്ച മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗല്‍ ഗോളി റൂയി പാട്രിക്കോ തടഞ്ഞു. രണ്ടു മത്സരങ്ങളും തോറ്റ മൊറൊക്കോ ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യ ജയത്തോടെ പോര്‍ച്ചുഗലിന് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റായി.

ഇന്നത്തെ ഗോളോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 85 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കേഡാണ് മറികടന്നത്. ടൂര്‍ണമെന്റില്‍ നാല് ഗോളുകളും റൊണാള്‍ഡോ നേടി.


Story by
Read More >>