ഡിബാല ചിറകില്‍ യുവന്റസ്

റോം: ഇറ്റാലിയന്‍ സീരീസ് എയില്‍ പരിക്കുസമയത്ത് ഡിബാല നേടിയ ഗോളില്‍ യുവന്റസിന് വിജയം. ശക്തരായ യുവന്റസും ലാസിയോയും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത സമയത്ത്...

ഡിബാല ചിറകില്‍ യുവന്റസ്

റോം: ഇറ്റാലിയന്‍ സീരീസ് എയില്‍ പരിക്കുസമയത്ത് ഡിബാല നേടിയ ഗോളില്‍ യുവന്റസിന് വിജയം. ശക്തരായ യുവന്റസും ലാസിയോയും ഏറ്റുമുട്ടിയപ്പോള്‍ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. കളിതുടങ്ങിയതോടെ ഇരു ടീമുകളും ഗോള്‍ മുഖത്തേയ്ക്ക് അക്രമണം അഴിച്ചുവിട്ടു. ലാസിയോ താരങ്ങള്‍ ഗോളെന്നുറപ്പിച്ച അഞ്ചോളം ചാന്‍സുകള്‍ ബുഫണ്‍ എന്ന അതികായന്റെ കൈകളില്‍ ഒതുങ്ങി. 40ാം വയസിലും ചുറുചുറുക്കോടെ ഗോള്‍ മുഖം കാണാത്ത ബുഫണിനെ കീഴ്പ്പെടുത്താന്‍ ലാസിയോ താരങ്ങള്‍ക്ക് കഴിയാതെ പോയി.

കളിയുടെ അവസാന വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ലാസിയോ പ്രതിരോധങ്ങളെ വകഞ്ഞുമാറ്റി യുവന്റസ് താരങ്ങള്‍ ഗോള്‍മുഖത്ത് നടത്തിയ അക്രമണമായണ് വിജയത്തില്‍ കലാശിച്ചത്. ലാസിയോ ഗോള്‍ മുഖത്ത് നടത്തിയ മുന്നേറ്റത്തെ തുടര്‍ന്ന് ബോക്സില്‍ നിന്ന് ലഭിച്ച പന്ത് യുവന്റസ് സൂപ്പര്‍ താരം ഡിബാല കാലില്‍ നിയന്ത്രിക്കും മുമ്പ് ലാസിയോ താരം മാര്‍ക്ക് പോളോയുടെ പ്രതിരോധം തീര്‍ത്തിരുന്നു. വീണുപോയ ഡിബാലയ്ക്ക് പക്ഷേ പന്തിനെ വലയിലെത്തിക്കാന്‍ ഇടം കാലിന്റെ ഒരു സ്പര്‍ശം മതിയായിരുന്നു. 93 മിനിറ്റില്‍ കാണികള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങിയ പന്ത് ലാസിയന്‍ ഗോളിയെയും കീഴ്പ്പെടുത്തി പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു.

സമനിലയില്‍ കലാശിക്കുമെന്ന് കരുതിയ കളിയില്‍ 1 - 0 ന് യുവന്റസ് മുന്നിലെത്തി. കളിയിലുടനീളം മികച്ച പ്രകടനമാണ് യുവന്റസ് കാഴ്ച്ച വച്ചത്. പ്രതിയോഗികള്‍ ശക്തരായപ്പോള്‍ യുവന്റസ് താരങ്ങള്‍ ഒത്തൊരുമയോടെയാണ് പന്ത് തട്ടിയത്. പരിക്കിനെ തുടര്‍ന്ന് ഡിബാലയ്ക്ക് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനാമിനെതിരെ ആദ്യപാദ മത്സരം കളിക്കാതിരുന്ന ഡിബാല രണ്ടാം പദ മത്സരത്തില്‍ ഇറങ്ങും. അസാധാരണ ആംഗിളുകളില്‍ നിന്നുപോലും പന്ത് വലയിലെത്തിക്കാനുള്ള അര്‍ജന്റിനയുടെ ഈ 25 കാരന്റെ കളി മികവില്‍ യുവന്റസ് വലിയ പ്രതീക്ഷയാണ് വെക്കുന്നത്. മെസിയ്ക്കും റൊണാള്‍ഡോയ്ക്കും ശേഷം നെയ്മറിന്റെയും ഡിബാലയുടെയും കാലമായിരിക്കുമെന്നാണ് കയിക നിരീക്ഷകരുടെ വിലയിരുത്തല്‍.

Story by
Next Story
Read More >>