യാത്രയയപ്പ് ചടങ്ങില്‍ ലൈംഗിക തൊഴിലാളികള്‍ ; മെക്സിക്കന്‍ ടീം വിവാദത്തില്‍

മെക്‌സിക്കോ സിറ്റി: ലോകകപ്പിനുള്ള ദേശീയ ഫുട്‌ബോള്‍ ടീമിന് നല്‍കിയ ചൂടന്‍ യാത്രയയപ്പാണ് ഇപ്പോള്‍ മെക്‌സിക്കോയില്‍ വിവാദം. മെക്‌സിക്കന്‍ കളിക്കാര്‍...

യാത്രയയപ്പ് ചടങ്ങില്‍ ലൈംഗിക തൊഴിലാളികള്‍ ; മെക്സിക്കന്‍ ടീം വിവാദത്തില്‍

മെക്‌സിക്കോ സിറ്റി: ലോകകപ്പിനുള്ള ദേശീയ ഫുട്‌ബോള്‍ ടീമിന് നല്‍കിയ ചൂടന്‍ യാത്രയയപ്പാണ് ഇപ്പോള്‍ മെക്‌സിക്കോയില്‍ വിവാദം. മെക്‌സിക്കന്‍ കളിക്കാര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ലൈംഗിക തൊഴിലാളികള്‍ പങ്കെടുത്തതാണ് വിവാദത്തിനു കാരണം.

സ്‌ക്കോട്ട്ലന്റിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ താരങ്ങള്‍ സ്വകാര്യ റിസോര്‍ട്ടിലെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്തതായും പാര്‍ട്ടിയില്‍ മുപ്പതോളം ലൈംഗിക തൊഴിലാളികളായ സ്ത്രീകളുണ്ടായിരുന്നതായും മെക്‌സിന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗില്ലര്‍മോ ഒചോവ, ബെന്‍ഫിക്ക, റൗള്‍ ജിമെനെസ്, ജൊനാഥന്‍, ഗിയോവാനി ഡോസ് സാന്റോസ്, കാള്‍സസ് സാല്‍സെഡോ, മാര്‍ക്കോ ഫാബിയന്‍ തുടങ്ങിയ കളിക്കാരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

അതേസമയം താരങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ഒഴിവു സമയത്താണ് അവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും മെക്‌സിക്കന്‍ ഫൂട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഗ്വില്ലര്‍മോ കാന്റു പറഞ്ഞു.

മെക്‌സിക്കന്‍ താരങ്ങള്‍ ഇത്തരത്തിലുള്ള വിവാദങ്ങളില്‍ പെടുന്നത് ഇത് ആദ്യമായല്ല. 2011-ലെ കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റിലെ യാത്രക്ക് മുന്നെ ഇക്വഡോറിലെ ക്വിറ്റോയിലെ ഹോട്ടലില്‍ ലൈംഗിക തൊഴിലാളികളെ എത്തിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ അച്ചടക്ക നടപടകള്‍ക്ക് വിധേയരായിരുന്നു. 2010- ലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Story by
Next Story
Read More >>