ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 30 റണ്‍സ് വിജയം; പ്ലേ ഓഫിലെത്താന്‍ ഇനി കണക്കിലെ കളി

ജെയ്പൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 30 റണ്‍സിന്റെ വിജയം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുകൂട്ടര്‍ക്കും...

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 30 റണ്‍സ് വിജയം; പ്ലേ ഓഫിലെത്താന്‍ ഇനി കണക്കിലെ കളി

ജെയ്പൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 30 റണ്‍സിന്റെ വിജയം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുകൂട്ടര്‍ക്കും അനിവാര്യമായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 58 പന്തില്‍ 80 റണ്‍സ് നേടിയ രാഹുല്‍ ത്രിപാധിയുടെ മികവില്‍ രാജസ്ഥാന്‍ നിശ്ചത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 164 റണെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ബാംഗ്ലൂര്‍ 19.2 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി.


രാജസ്ഥാന്‍ നിരയില്‍ മലയാളി താരം സഞ്ജു സാംസണ് റെണെടുക്കാനാവാതെ പുറത്തായി. ഹീന്റിക്ക് ക്‌ളാസന്‍ 21 പന്തില്‍ 32 റണ്‍സും ക്യാപ്റ്റന്‍ രഹാനെ 31 പന്തില്‍ 33 റണ്‍സുമെടുത്തു.നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. രണ്ട് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബെന്‍ ലാഫിനും രണ്ട് ഓവറില്‍ ആറു റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ കൃഷണപ്പാ ഗൗതമും രാജസ്ഥാനു വേണ്ടി തിളങ്ങി.

21 പന്തില്‍ 33 റണ്‍സെടുത്ത പാര്‍ത്വീവ് പട്ടേലിനും 35 പന്തില്‍ 53 റണെടുത്ത ഡിവില്ലേഴ്‌സിനും മാത്രമേ ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങാനായൊള്ളു.

ജയിച്ചെങ്കിലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനി കൊല്‍ക്കത്ത, പഞ്ചാബ്, മുംബൈ ടീമുകളുടെ പ്രകടനത്തെയും ആശ്രയിക്കണം. അവശേഷിക്കുന്ന ഒരു മത്സരത്തില്‍ കൊല്‍ക്കത്തയും മുംബൈയും പഞ്ചാബും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം. പഞ്ചാബും മുംബൈയും ജയിച്ചാല്‍ മികച്ച റണ്‍റേറ്റുള്ള ടീം പ്ലേ ഓഫിലെത്തും.

Story by
Next Story
Read More >>