കാശ്മീര്‍ താഴ്‌വരയുടെ വിജയം; റിയല്‍ കാശ്മീര്‍ എഫ്.സി ഐ ലീഗിന് യോഗ്യത നേടി

ബംഗളൂരു: കാശ്മീരില്‍ നിന്നുള്ള ഈ വാര്‍ത്തയില്‍ അസ്വസ്ഥതയുള്ള ഒന്നും തന്നെയില്ല. സന്തോഷിക്കാം. കാശ്മീരില്‍ നിന്നും ആദ്യമായി ഒരു ക്ലബ് ഐ ലീഗ് കളിക്കാന്‍...

കാശ്മീര്‍ താഴ്‌വരയുടെ വിജയം; റിയല്‍ കാശ്മീര്‍ എഫ്.സി ഐ ലീഗിന് യോഗ്യത നേടി

ബംഗളൂരു: കാശ്മീരില്‍ നിന്നുള്ള ഈ വാര്‍ത്തയില്‍ അസ്വസ്ഥതയുള്ള ഒന്നും തന്നെയില്ല. സന്തോഷിക്കാം. കാശ്മീരില്‍ നിന്നും ആദ്യമായി ഒരു ക്ലബ് ഐ ലീഗ് കളിക്കാന്‍ യോഗ്യത നേടിയിരിക്കുന്നു. റിയല്‍ കാശ്മീര്‍ എഫ്.സി. ഐ ലീഗ് സെക്കന്റ് ഡിവിഷനില്‍ ഫൈനല്‍ റൗണ്ടിലെ നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ എഫ്.സിയെ 3-2 ന് തോല്‍പ്പിച്ചാണ് റിയല്‍ കാശ്മീര്‍ എഫ്.സി ഐ.ലീഗിലേക്ക് യോഗ്യത നേടിയത്.

സമനില നേടിയാല്‍ പോലും റിയല്‍ കാശ്മീര്‍ എഫ്.സിക്ക് യോഗ്യത നേടാമായിരുന്നു. 22ാം മിനുട്ടില്‍ റിയല്‍ കാശ്മീര്‍ എഫ്.സിയായിരുന്നു ആദ്യ ഗോള്‍ നേടിയത്. 40ാം മിനുട്ടിലും 67ാം മിനുട്ടിലുമായിരുന്നു കാശ്മീര്‍ ടീമിന്റെ ഗോളുകള്‍.

ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ എഫ്.സി, വടക്കു കിഴക്കു നിന്നുള്ള ട്രു എഫ്.സി , ഓസോണ്‍ എഫ്.സി എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയിരുന്നത്.

Story by
Next Story
Read More >>