ചരിത്ര നേട്ടം സ്വന്തമാക്കി റൊണാള്‍ഡോ; തട്ടിയെടുത്തത് മെസ്സിയില്‍ നിന്ന്

സാന്റിയാഗോ ബെര്‍ണബ്യു: ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്കിത് നല്ല കാലമാണ്. പ്രായം 33 ആയി, കളത്തില്‍ ഇന്നും പതിനേഴുകാരന്റെ വീര്യമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍...

ചരിത്ര നേട്ടം സ്വന്തമാക്കി റൊണാള്‍ഡോ; തട്ടിയെടുത്തത് മെസ്സിയില്‍ നിന്ന്

സാന്റിയാഗോ ബെര്‍ണബ്യു: ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്കിത് നല്ല കാലമാണ്. പ്രായം 33 ആയി, കളത്തില്‍ ഇന്നും പതിനേഴുകാരന്റെ വീര്യമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ മോഹങ്ങള്‍ക്ക് തടയിട്ട് കളിയന്ത്യത്തില്‍ നേടിയ പെനാല്‍റ്റി ഗോള്‍ ചരിത്രത്തിലേക്കാണ് താരം അടിച്ചുകയറ്റിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാല്‍പന്തിന് നല്‍കിയ മികച്ച കളിക്കാരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയും. ലോകഫുട്ബോള്‍ കണ്ടതില്‍ വച്ചേറ്റവും പരമ്പരാഗതവൈരികളായ രണ്ട് ക്ലബുകളിലായി ബൂട്ട് കെട്ടുന്നു, കിരീടങ്ങള്‍ക്കായും വ്യക്തികത നേട്ടങ്ങള്‍ക്കുമായി ഇരുവരുമാണ് നാളുകളായി മുഖാമുഖം മത്സരിക്കാറുള്ളത്. ഈ മത്സരത്തില്‍ ലയണല്‍ മെസ്സിയെക്കാള്‍ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് റയല്‍ ഇതിഹാസം. മറ്റാരും സ്വന്തമാക്കാത്ത അപൂര്‍വ്വ നേട്ടം സ്വന്തം പേരില്‍ കുറിച്ചിരിക്കയാണ് താരം.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെതിരേ നേടിയ ഗോളോടെ ലീഗിന്റെ ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്തി. ഇന്നലത്തെ ഉള്‍പ്പെടെ 10 ഗോളാണ് റോണോ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ സ്വന്തമാക്കിയത്. ആഴ്സണലിനെതിരെ 9 ഗോളുകള്‍ നേടിയ മെസ്സിയെയാണ് താരം മറികടന്നത്.

ക്വാര്‍ട്ടറിലെ ഇരുപാദങ്ങളിലുമായി യുവന്റസിനെതിരെ റയല്‍ നേടിയ നാല് ഗോളുകളില്‍ മൂന്നും അടിച്ചത് റോണാള്‍ഡോയാണ്. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ പത്ത് കളികളിലായി പതിനഞ്ച് ഗോളുകള്‍ താരം നേടികഴിഞ്ഞു. ഇതും ഒരു റെക്കോഡാണ് ചാമ്പ്യന്‍സ് ലീഗില്‍ ഇന്നേവരെ ഒരു സീസണില്‍ 15 ഗോളോ,അതിലധികമോ നേടിയ മറ്റൊരു താരവും ഇല്ല..! 2013-14 സീസണ്‍ തൊട്ട് തുടര്‍ച്ചയായി മൂന്ന് പ്രാവശ്യമാണ് ഈ ഗോളടിമികവ് താരം തുടരുന്നത്. ഒപ്പം തന്നെ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി പതിനൊന്ന് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്നതും സ്വന്തം പേരിലാക്കി ഈ ഗോളടിവീരന്‍. യുറോപ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ 150 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മൂന്നാമത്തെ താരമായി ഇന്നലത്തെ കളിയോടെ റോണാള്‍ഡോ. മുന്‍ റയല്‍ ഗോള്‍കീപ്പര്‍ കസ്സിയസ്സ്(167),മുന്‍ ബാഴ്സലോണ താരം സാവി(151)എന്നിവരാണ് മറ്റു രണ്ടു പേര്‍.

Story by
Next Story
Read More >>