ഫൈനല്‍ മത്സരം കാണാന്‍ അവരെത്തില്ല..,

വെബ്ഡസ്‌ക്: തായ്ലാന്റിലെ താം ഗുഹയില്‍ നിന്നും രക്ഷപ്പെട്ട 12 കുട്ടികള്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാണാനെത്തില്ലെന്ന് ഫിഫ. കുട്ടികളുടെ...

ഫൈനല്‍ മത്സരം കാണാന്‍ അവരെത്തില്ല..,


വെബ്ഡസ്‌ക്: തായ്ലാന്റിലെ താം ഗുഹയില്‍ നിന്നും രക്ഷപ്പെട്ട 12 കുട്ടികള്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാണാനെത്തില്ലെന്ന് ഫിഫ. കുട്ടികളുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അവരുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും പിന്നീടൊരിക്കല്‍ ഫിഫ നടത്തുന്ന പരിപാടിയിലേക്ക് അവരെ ക്ഷണിക്കുമെന്നും ഫിഫ വക്താവ് പറഞ്ഞു.

ഗുഹയില്‍നിന്നും പുറത്തു വന്നാല്‍ ഞയറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ അവസരമൊരുക്കുമെന്ന് ഫിഫ പ്രസിഡന്റ ജിയന്നി ഇന്‍ഫാന്റിനോ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 18 ദിവസത്തെ ഗുഹവാസം കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിനുപുറമെ മോസ്‌ക്കോയിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് ദോഷം ചെയ്യുമെന്ന് കണക്കിലെടുത്താണ് ഒഴിവാക്കുന്നതെന്ന് ഫിഫ വക്താവ് അറിയിച്ചു.

അതേസമയം കുട്ടികളില്‍ അണുബാധയുണ്ടോ എന്നറിയുന്നതടക്കമുള്ള പരിശോധനകള്‍ നടക്കുന്നതിനാല്‍ ഇതുവരെ രക്ഷിതാക്കളെ കാണിച്ചിട്ടില്ല. പരിശോധനകള്‍ക്കുശേഷമേ മാതാപിതാക്കളെ കാണിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Read More >>