റോമയുടെ തിരിച്ചുവരവില്‍ തകര്‍ന്ന് ബാഴ്സാ; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

റോം : യുവേഫാ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റോമയ്ക്ക് മുന്നില്‍ ബാഴ്സലോണ വീണു. ക്യമ്പ് നൂവിലെ ആദ്യപാദത്തില്‍ 4-1 ന് വിജയിച്ച് കയറിയ ബാഴ്സയെ റോമില്‍...

റോമയുടെ തിരിച്ചുവരവില്‍ തകര്‍ന്ന് ബാഴ്സാ; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

റോം : യുവേഫാ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റോമയ്ക്ക് മുന്നില്‍ ബാഴ്സലോണ വീണു. ക്യമ്പ് നൂവിലെ ആദ്യപാദത്തില്‍ 4-1 ന് വിജയിച്ച് കയറിയ ബാഴ്സയെ റോമില്‍ റോമ 3-0ത്തിന് മുക്കി. എവേ ഗോളിന്റെ ആനൂകൂല്യത്തില്‍ റോമ സെമി ഫൈനല്‍ ഉറപ്പിച്ചു. ആറാം മിനുട്ടില്‍ ബോസ്നിയന്‍ താരം എഡിന്‍ ഡെസ്‌കോയാണ് റോമയ്ക്കായി ആദ്യ ഗോള്‍ നേടിയത്. അമ്പത്താറാം മിനുട്ടില്‍ ഡെസ്‌കോയെ തള്ളിയിട്ടതിന് ലഭിച്ച പെനാല്‍ട്ടി ഡാനിയെല്‍ റോസി വലയിലെത്തിക്കുകയായിരുന്നു. 83ാം മിനുട്ടില്‍ ഡെസ്‌കോ എടുത്ത കോര്‍ണറില്‍ കോസ്താസ് മൊനോളാസിന്റെ ഹെഡ്ഡര്‍ ഗോളായതോടെ റോമ സെമിബര്‍ത്ത് ഉറപ്പിച്ചു. എന്നാല്‍ ലോകോത്തര മുന്നേറ്റ നിരയുള്ള ബാഴ്സയുടെ ആക്രമണങ്ങള്‍ക്ക് റോമന്‍ മതില്‍ കടക്കാനായില്ല. കളിയുടെ ആദ്യ നാല് മിനുട്ടുകളില്‍ സെര്‍ജി റോബോര്‍ട്ടോയ്ക്കും മെസിക്കും കിട്ടിയ അവസരങ്ങള്‍ മുതലാക്കാനായില്ല. ഒന്‍പതാം മിനുട്ടില്‍ ബാഴ്സയ്ക്ക ലഭിച്ച ഫ്രീക്കിക്കും മെസിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 73ാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്സിനു പുറത്ത് നിന്നും മെസ്സിയെടുത്ത ഷോട്ട് റോമ ഗോളി അലസന്‍ ബെക്കര്‍ എളുപ്പത്തില്‍ രക്ഷപ്പെടുത്തി.

ബാഴ്സയ്ക്ക് ക്വാര്‍ട്ടര്‍ ശാപം


2013-14 സീസണ്‍ തൊട്ട് തുടങ്ങിയ ക്വാര്‍ട്ടര്‍ ശാപം തന്നെയാണ് ബാഴ്സയെ ഇത്തവണയും പിടികൂടിയത്. 2014-15 ചാമ്പ്യന്‍മാരായതിന് ശേഷം മറ്റൂ സീസണുകളില്‍ ക്വാര്‍ട്ടര്‍ കടക്കാന്‍ ബാഴ്സയ്്ക്ക് സാധിച്ചിട്ടില്ല. 2013-14 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ബാഴ്സയെ അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ വീഴ്ത്തി. 2014-15ല്‍ യുവന്റസിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായെങ്കിലും അടുത്ത് വര്‍ഷം തൊട്ട് ക്വാര്‍ട്ടറിലെ കഷ്ടകാലം കൂടെ തന്നെയുണ്ട്. 2015-16 ല്‍ പ്രീക്വാര്‍ട്ടറില്‍ ആഴ്സണലിനെ ഇരുപാദങ്ങളിലുമായി 5-1ന് തകര്‍ത്തുവെങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് 3-2 ന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചു. 2016-17ല്‍ പ്രീക്വാര്‍ട്ടറില്‍ 4-0 ത്തിന്റെ ആദ്യ പാദ തോല്‍വിക്ക് 6-1 ന് പാരിസ് സെന്റ് ജെര്‍മന് മറുപടി നല്‍കിയ ബാഴ്സലോണ 3-0ത്തിന് (ഇരുപാദങ്ങളിലുമായി )യുവന്റസിനോട് ക്വാര്‍ട്ടറില്‍ തോറ്റു. ഇതിനു ശേഷമാണ് റോമയ്ക്കെതിരെയും തോറ്റ് ബാഴ്സയ്ക്ക് ക്വാര്‍ട്ടറില്‍ കളി നിര്‍ത്തേണ്ടി വന്നിരിക്കുന്നത്.

റോമന്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് .

ആദ്യപാദത്തില്‍ 4-1 ന് തോറ്റ റോമയുടെ തിരിച്ചു വരവ് അതിശംഭരമായി. യുവേഫാ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവുകളില്‍ ഒന്നായി ഇത്. കഴിഞ്ഞ വര്‍ഷം യുവന്റസിനെതിരെ ബാഴ്‌സലോണ നേടിയ 6-1 ന്റെ വിജയമാണ് റോമയെക്കാള്‍ മികച്ച തിരിച്ചു വരവായി നിലവില്‍ ഉള്ളത്. 12 തവണ ചാമ്പ്യന്‍സ് ലീഗ് കളിച്ചതില്‍ 1983-84 ന് ശേഷം ആദ്യമായാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ റോമ സെമിയിലെത്തുന്നത്. 2015-16, 2014-15 സീസണില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ റോമയുടെ പോരാട്ടങ്ങള്‍ അവസാനിച്ചിരുന്നു. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ നാലാം സ്ഥാനത്താണ് റോമ.

ഇനി ഇല്ലാ ഇനിയേസ്റ്റ

റോമയ്ക്കെതിരായ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്താകുമ്പോള്‍ അത് ക്യാപ്റ്റന്‍ ഇനിയേസ്റ്റയുടെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരമാവുകയാണ്. അതിലുള്ള സങ്കടവും ഇനിയേസ്റ്റ പങ്കുവച്ചു. ഇത്തരത്തിലുള്ള പുറത്താകല്‍ വലിയ വേദന നല്‍കുന്നതായി അദ്ദേഹം മത്സരശേഷം പറഞ്ഞു. ഈ സീസണോടെ വിരമിക്കുമെന്ന് ഇനിയേസ്റ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story by
Next Story
Read More >>