റൊണാള്‍ഡോ മാജിക്; സ്‌പെയിന്‍-പോര്‍ച്ചുഗല്‍ സമനിലയില്‍

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള പോരാട്ടം സമനിലയില്‍. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ...

റൊണാള്‍ഡോ മാജിക്; സ്‌പെയിന്‍-പോര്‍ച്ചുഗല്‍ സമനിലയില്‍

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള പോരാട്ടം സമനിലയില്‍.

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വിജയത്തോളം പോന്ന സമനിലയാണ് സമ്മാനിച്ചത്.

നാല് (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതിന് മറുപടിയായി 24,55 മിനിറ്റുകളില്‍ ഡീഗോ കോസ്റ്റയുടെ ഇരട്ടഗോള്‍. 58ാം മിനിറ്റില്‍ നാച്ചോയും ഗോള്‍ നേടി.

ആരാധകരെ ഒട്ടും നിരാശരാക്കാത്തതായിരുന്നു സ്പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടം. കളിയുടെ അവസാനമിനിറ്റില്‍ ഒരു ഗോളിന് പിന്നിലായിരുന്ന പോര്‍ച്ചുഗലിന് 88 ാം മിനിറ്റില്‍ അവിശ്വസനീയമായ ഫ്രീകിക്ക് ഗോളാണ് ക്രിസ്റ്റിയാനോ നല്‍കിയത്. ഇതോടെ വിജയത്തോളം പോന്ന സമനിലയില്‍ മത്സരം അവസാനിക്കുകയായിരുന്നു.

Story by
Next Story
Read More >>