താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം; റഷ്യയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ഫിഫ

പാരീസ് : ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തില്‍ വംശീയപരമായ ചാന്റുകള്‍ ചൊല്ലിയ സംഭവത്തില്‍ റഷ്യയ്‌ക്കെതിരെ നടപടിയുമായി ഫിഫ. കഴിഞ്ഞ മാസം സെന്റ് പീറ്റേഴ്‌സ്...

താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം; റഷ്യയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ഫിഫ

പാരീസ് : ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തില്‍ വംശീയപരമായ ചാന്റുകള്‍ ചൊല്ലിയ സംഭവത്തില്‍ റഷ്യയ്‌ക്കെതിരെ നടപടിയുമായി ഫിഫ. കഴിഞ്ഞ മാസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വച്ച് നടന്ന സൗഹൃദ മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരവും ഫ്രഞ്ച് മിഡ്ഫീല്‍ഡറുമായ പോള്‍ പോഗ്ബയ്ക്കും ബാര്‍സലോണന്‍ താരമായ ഒസ്മാന്‍ ഡെബെല്ലെയ്ക്കുമെതിരെ വംശീയപരമായ ചാന്റുകള്‍ വിളിച്ചതാണ് സംഭവം.
ഇപ്പോള്‍ സംഭവത്തെ പറ്റി പ്രതികരിക്കാനില്ലെന്ന്് ഫിഫാ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഫിഫയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ പ്രതികരിച്ചു. സംഭവത്തിനു പിറ്റേ ദിവസം തന്നെ സ്വന്തം അന്വേഷണം ആരംഭിച്ചിരുന്നതായി റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്റെ വിവേചന വിരുദ്ധ ഉദ്യോഗസ്ഥന്‍ അലക്‌സാണ്ടര്‍ ബെര്‍നോവ്് അറിയിച്ചു.

ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയുണ്ടായ സംഭവത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ ആശങ്കയിലാണ്. മത്സരത്തിനിടെ ഡെബെല്ലെയ്‌ക്കെതിരായ വംശീയ അധിക്ഷേപം എ.എഫ്.പി ഫോട്ടോഗ്രാഫറാണ് റിപ്പോര്‍ട്ട് ചെയ്തത്. പോഗ്ബയ്‌ക്കെതിരായും അധിക്ഷേപം ഉണ്ടായതായി സമൂഹ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിറത്തിന്റെ പേരില്‍ വംശീയധിക്ഷേപം റഷ്യന്‍ ഫുട്‌ബോളില്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2011ല്‍ റഷ്യന്‍ ക്ലബായ അഞ്ഹി മഖാചലയ്ക്കായി കളിക്കുന്നതിനിടെ ബ്രസീലിയന്‍ താരം റോബര്‍ട്ടോ കാര്‍ലോസിനു നേരെ പഴത്തൊലി എറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്.

Story by
Next Story
Read More >>