സച്ചിന്‍ @ 45; മറക്കരുതാത്ത 16 വസ്തുതകള്‍ 

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍' ക്രിക്കറ്റ് ലോകത്തെ വിസ്മയം. എങ്ങനെ വിശേഷിപ്പിക്കണം ഈ മുംബൈക്കറെ? ലോക ക്രിക്കറ്റിലെ ഇതിഹാസമെന്നോ, ക്രിക്കറ്റ് ദൈവമേന്നോ? മാ...

സച്ചിന്‍ @ 45; മറക്കരുതാത്ത 16 വസ്തുതകള്‍ 

'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍' ക്രിക്കറ്റ് ലോകത്തെ വിസ്മയം. എങ്ങനെ വിശേഷിപ്പിക്കണം ഈ മുംബൈക്കറെ? ലോക ക്രിക്കറ്റിലെ ഇതിഹാസമെന്നോ, ക്രിക്കറ്റ് ദൈവമേന്നോ? മാസ്റ്റര്‍ ബ്ലാസ്റ്ററേന്നോ? ഉത്തരം ഇതാണ്, ഇതിനെല്ലാമപ്പുറം, അധീതനാണ് സച്ചിന്‍ എന്ന കുറിയ മനുഷ്യന്‍. ഇന്ത്യയിലെ, ലോകത്തിലെ കളിയാരാധകര്‍ക്കിടയില്‍ നാലിഞ്ച് നീളമുള്ള ബാറ്റുമായി സച്ചിന്‍ കീഴടക്കിയത് അവരുടെ മനസ്സുകൂടിയാണ്. 2013 നവംബറില്‍ കളിയുടെ എല്ലാ രൂപത്തില്‍ നിന്നും വിടപറഞ്ഞ സച്ചിന്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ വിടപറയാതെ അനശ്വരനായ കളിക്കാരനായി തുടരുന്നു.

ഇന്ന് സച്ചിന്റെ 45ാം ജന്മദിനത്തില്‍ ആരും അറിയാത്ത താരത്തിന്റെ ചില സവിശേഷതകള്‍ പങ്കുവയ്ക്കുകയാണിവിടെ..

1. 1987 ലോകകപ്പില്‍ ഇന്ത്യ സിംബാബ്‌വെ മത്സരത്തിന് വേദിയായ മുംബൈ വാഗഡ സ്റ്റേഡിയത്തില്‍ സച്ചിനെന്ന പതിനാലുകാരന്‍ ബോള്‍ ബോയ് ആയിരുന്നു.

2. സച്ചിന്‍ പാകിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്!1988ല്‍ മുംബൈയില്‍ വച്ച് നടന്ന ഇന്ത്യ പാക് സൗഹൃദ മത്സരത്തില്‍ പകരക്കാരനായി പാകിസ്ഥാനു വേണ്ടി ഫീല്‍ഡ് ചെയ്തിട്ടുണ്ട് ഈ താരം.

3. കുഞ്ഞു നാളില്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ അടുത്തു വെച്ചായിരുന്നു സച്ചിന്റെ ഉറക്കം.

4. കാറുകളോട് പ്രിയമുള്ള താരത്തിന്റെ ആദ്യകാര്‍ മാരുതി 800! 5. മൂന്നാം അംപയറുടെ തീരുമാനപ്രകാരം ലോക ക്രിക്കറ്റില്‍ ആദ്യമായി ഔട്ട് ആയത് സച്ചിനാണ്. 1992 ദ.ആഫ്രിക്കയുമായി ഡര്‍ബനില്‍ വച്ച് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് ടി.വി റിപ്ലേയിലുടെ അംപയര്‍ ആദ്യമായി ഔട്ട് വിധിക്കുന്നത്.

6. 19ാം വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറി. 7. 1995ല്‍ റോജ സിനിമ കാണാന്‍ ആരാധകര്‍ തന്നെ തിരിച്ചറിഞ്ഞാല്‍ സിനിമ കാണാന്‍ കഴിയില്ലെന്നതുകൊണ്ട് കൃതിമ താടി വെച്ചാണ് തിയേറ്ററിലെത്തിയത് സച്ചിന്‍. എന്നാല്‍ കണ്ണട അഴിച്ച സച്ചിനെ മുഴുവനാളുകളും തിരിച്ചറിഞ്ഞു.

8. സഹോദരനും വഴികാട്ടിയുമായ അജിത്താണ് സച്ചിനെ ക്രിക്കറ്റ് കോച്ചിംഗിന് വിട്ടത്. 9. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇഷ്ടതാരം സുനില്‍ ഗവാസ്‌കര്‍ സമ്മാനിച്ച പാഡ് അണിഞ്ഞാണ് സച്ചിന്‍ കളിച്ചത്.

10. കായിക ലോകത്ത് ക്രിക്കറ്റില്‍ മാത്രമല്ല മറ്റിനങ്ങളിലും സച്ചിന്‍ പലരെയും റോള്‍മോഡലാക്കി. ടെന്നീസില്‍ പീറ്റെ സാംപ്രസ്,ബോറിസ് ബെക്കര്‍ ഫുട്ബോളില്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണാ എന്നിവരൊക്കെ സച്ചിന്റെ ഹീറോകളാണ്.

11. ഇടവേളകളില്‍ മഴയത്ത് ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുക എന്നതാണ് താരത്തിനേറ്റവും പ്രീയപ്പെട്ട ഒന്ന്.

12. ഇന്ത്യന്‍ സംഗീത പ്രതിഭ കിഷോര്‍ കുമാറിനേയും ബ്രിട്ടീഷ് റോക്ക് ഗ്രൂപ്പ് ഡെയര്‍ സ്ട്രെയ്റ്റ്സിനെയും സ്ഥിരമായി കേള്‍ക്കുന്ന ശീലം സച്ചിനുണ്ട്.

13. സച്ചിന്‍ സൗരവ് ഗാംഗുലിയെ 'ബാബു മോഷയ്' എന്നും തിരികെ ഗാംഗുലി സച്ചിനെ 'ചോട്ടാ ബാബു' എന്നുമാണ് പരസ്പരം വിളിക്കാറുള്ളത്.

14. ജോണ്‍ മാക്രനോര്‍ എന്ന ടെന്നിസ് ഇതിഹാസത്തിന്റെ കടുത്ത ആരാധകനാണ് സച്ചിന്‍. അദ്ധേഹത്തെ അനുകരിച്ച് മുടി വളര്‍ത്തി ബാന്റ് കെട്ടിയിരുന്നു സച്ചിന്‍.

15. രഞ്ജി ട്രോഫി,ദുലീപ് ട്രോഫി,ഇറാനി ട്രോഫി ഇവ മൂന്നിലും സച്ചിന്‍ അരങ്ങേറിയത് സെഞ്ച്വറി അടിച്ചാണ്.

16. പര്‍ഫ്യൂമും വാച്ചുമാണ് സച്ചിന് ഏറ്റവും പ്രീയപ്പെട്ടത്, ഷോപ്പിംഗിന് താരം വാങ്ങികൂട്ടലും ഇവ രണ്ടുമാണ്. ക്രിക്കറ്റ് ഇതിഹാസം കീഴടക്കിയ ആരാധകരുടെ മനസില്‍ എന്നും സ്വാഭിമാനം കോറിയിടേണ്ട വസ്തുതകളാണിവ.

ക്രിക്കറ്റ് ഇതിഹാസം കീഴടക്കിയ ആരാധകരുടെ മനസില്‍ എന്നും സ്വാഭിമാനം കോറിയിടേണ്ട വസ്തുതകളാണിവ.

Story by
Next Story
Read More >>