ദൈവം തെരുവിലിറങ്ങി ക്രിക്കറ്റ് കളിച്ചു മടങ്ങി

മുംബൈ: മുംബൈ തെരുവില്‍ യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ സോഷ്യല്‍...

ദൈവം തെരുവിലിറങ്ങി ക്രിക്കറ്റ് കളിച്ചു മടങ്ങി

മുംബൈ: മുംബൈ തെരുവില്‍ യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റാണ്. കളിയില്‍ നിന്ന് വിരമിച്ചിട്ട് നാല് വര്‍ഷം പിന്നിട്ടെങ്കിലും സച്ചിന്റെ കളികാണാന്‍ ആരാധകര്‍ ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ഐപിഎല്‍ 20 20 ക്രിക്കറ്റ് മത്സരങ്ങള്‍ ഉത്സവമായി നടന്നു കൊണ്ടിരിക്കെയാണ് സച്ചിന്റെ തെരുവ് ക്രിക്കറ്റ്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ സച്ചിന്‍ കാര്യമായി ഇടപെട്ടില്ല.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു സച്ചിന്‍. മുംബൈക്ക്‌ വേണ്ടി 78 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2334 റണ്‍സാണ് സച്ചിന്‍ നേടിയത്. നിലവില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീം മോശം പ്രകടനമാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കാഴ്ചവെച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്. 2013 നവംബര്‍ 16നാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികച്ച ഏക ബാറ്റ്‌സമാനാണ് സച്ചിന്‍.


Story by
Next Story
Read More >>