സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാല് ആരോസ് താരങ്ങള്‍, മലയാളി താരം അര്‍ജുന്‍ ജയരാജ് ടീമില്‍

ന്യൂഡല്‍ഹി : സാഫ് ചാമ്പ്യന്‍ഷിപ്പിനായുള്ള ദേശീയ ക്യാമ്പിലേക്കുള്ള ഇന്ത്യന്‍ താരങ്ങളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആരോസ് ടീമില്‍ നിന്ന് നാല് പേരാണ്...

സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാല് ആരോസ് താരങ്ങള്‍, മലയാളി താരം അര്‍ജുന്‍ ജയരാജ് ടീമില്‍

ന്യൂഡല്‍ഹി : സാഫ് ചാമ്പ്യന്‍ഷിപ്പിനായുള്ള ദേശീയ ക്യാമ്പിലേക്കുള്ള ഇന്ത്യന്‍ താരങ്ങളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആരോസ് ടീമില്‍ നിന്ന് നാല് പേരാണ് ടീമിലെത്തിയത്. അണ്ടര്‍ 23 താരങ്ങളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

മലയാളി താരം കെ.പി രാഹുല്‍, റഹീം അലി, സുരേഷ് സിംഗ്, പ്രഭാസുഖന്‍ ഗില്‍ എന്നിവരാണ് ആരോസില്‍ നിന്നും ടീമിലെത്തിയത്. ഐ ലീഗിലെ മികച്ച പ്രകടനമാണ് ആരോസ് ടീമംഗങ്ങള്‍ക്ക് ദേശീയ ക്യാമ്പിലെത്താന്‍ സഹായിച്ചത്. കെ.പി രാഹുല്‍, റഹീം അലി, സുരേഷ് സിംഗ് എന്നിവര്‍ അണ്ടര്‍ 17 ലോകകപ്പ് താരങ്ങളായിരുന്നു. ധീരജ് സിംഗിന്റെ പിന്മാറ്റത്തിനു ശേഷം ആരോസിന്റെ ഗോള്‍ കീപ്പറായി വന്ന താരമാണ് ഗില്‍.

ഐ ലീഗില്‍ ഗോകുലം കേരളാ എഫ്.സിക്ക് കളിച്ച മലയാളി താരം അര്‍ജുന്‍ ജയരാജും ഇന്ത്യന്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. മുബൈ സ്വദേശിയായ ഉമേഷ് പേരാമ്പ്രയും ടീമിലിടം നേടിയിട്ടുണ്ട്. ആഷിക് കരുണിയനാണ് ടീമിലെ നാലാം മലയാളി. ജൂലായ് 28 മുതല്‍ ആഗസ്ത് 16 വരെ ഡല്‍ഹിയിലാണ് ദേശീയ ക്യാമ്പ് നടക്കുക.

സാദ്ധ്യത ടീം

ഗോള്‍കീപ്പര്‍: വിശാല്‍ കെയ്ത്, കബീര്‍, കമല്‍ ജിത്, പ്രബുഷുകന്‍ ഗില്‍

പ്രതിരോധം: നിശു കുമാര്‍, ഉമേഷ്, ദവീന്ദര്‍, ചിങ്ക്‌ലന്‍ സെന, സലാം രഞ്ജന്‍, സര്‍തക്, ലാല്‍റുവത്റ്റ്ഗാര, സുഭാഷി, ജെറി

മിഡ്ഫീല്‍ഡ്: വിനീത് റായ്, ജര്‍മന്‍ പ്രീത്, അനിരുത് താപ, രോഹിത്, സുരേഷ് സിങ്, അര്‍ജുന്‍ ജയരാജ്, നിഖില്‍ പൂജാരി, ഐസാക്, നന്ദ കുമാര്‍, ഉദാന്ത, ലാലിയന്‍സുവാല, ആഷിഖ്, വിഗ്‌നേഷ്, റഹിം അലി

ഫോര്‍വേഡ്‌: പസി,, ഡാനിയല്‍, ഹിതേഷ്, ഡിയോറി, മന്‍വീര്‍, കിവി, രാഹുല്‍ കെ പി.

Story by
Next Story
Read More >>