കൈവിട്ടത് ഞാനല്ല; സലാഹയെ റോമയ്ക്ക് കൈമാറിയത് താന്‍ നിര്‍ദ്ദേശിച്ചിട്ടല്ലെന്ന് മൗറീഞ്ഞ്യോ

മാഞ്ചസ്റ്റര്‍: ചെല്‍സിയില്‍ നിന്ന് ഈജിപ്ത്യന്‍ താരം മുഹമ്മദ് സലാഹയെ റോമയ്ക്ക് കൈമാറിയത് താന്‍ പറഞ്ഞിട്ടല്ലെന്ന് മുന്‍ ചെല്‍സി കോച്ച് ഹോസെ മൗറീഞ്ഞ്യോ....

കൈവിട്ടത് ഞാനല്ല; സലാഹയെ റോമയ്ക്ക് കൈമാറിയത് താന്‍ നിര്‍ദ്ദേശിച്ചിട്ടല്ലെന്ന് മൗറീഞ്ഞ്യോ

മാഞ്ചസ്റ്റര്‍: ചെല്‍സിയില്‍ നിന്ന് ഈജിപ്ത്യന്‍ താരം മുഹമ്മദ് സലാഹയെ റോമയ്ക്ക് കൈമാറിയത് താന്‍ പറഞ്ഞിട്ടല്ലെന്ന് മുന്‍ ചെല്‍സി കോച്ച് ഹോസെ മൗറീഞ്ഞ്യോ. ചെല്‍സിയില്‍ നിന്ന് മൗറീഞ്ഞ്യോയുടെ നിര്‍ദ്ദേശ പ്രകാരമാണ് സലാഹയെ ഒഴിവാക്കിയതെന്ന റിപ്പോട്ടുകളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞ്യോ. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനാണ് ഇദ്ദേഹം.

2014ല്‍ എഫ്.സി ബേസലില്‍ നിന്നാണ് സലാഹ നീലപ്പടയിലെത്തുന്നത.് എന്നാല്‍ താരത്തെ ഇതിന് പിന്നാലെ വായ്പാടിസ്ഥാനത്തില്‍ ഫിയോറന്റീനയ്ക്ക് നല്‍കുകയും 2016ല്‍ റോമയ്ക്ക് വില്‍ക്കുകയും ചെയ്തു. റോമയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തിയ സലാഹ ലിവര്‍പൂളിനായി അരങ്ങേറ്റ സീസണില്‍ തന്നെ 43 ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിവരികയാണ്. സീസണിലെ മികച്ച കളിക്കാരനുള്ള പി.എഫ്.എ പുരസ്‌കാരവും സലാഹ നേടി. ഇതിനെ തുടര്‍ന്ന്് പ്രതിഭയുള്ള താരത്തെ കൈവിട്ടതിനേ ചൊല്ലി ചെല്‍സി ആരാധകര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.

''ചിലര്‍ പറയുന്നു ഞാനാണ് സലാഹയെ റോമയ്ക്ക് കൈമാറാന്‍ പറഞ്ഞതെന്ന്. എന്നാല്‍ ഇത് നേരേ മറിച്ചാണ.് ഞാന്‍ സലാഹയെ സ്വിറ്റ്സര്‍ലാന്റില്‍ നിന്ന് സ്വന്തമാക്കുകയാണ് ചെയ്തത്'', മൗറീഞ്ഞ്യോ പറഞ്ഞു. സലാഹ ടീമില്‍ എത്തിയത് വളരെ ചെറുപ്രായത്തിലാണ്. ശാരീരികമായും മാനസികമായും അവന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടമായിരുന്നു അത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് അവനെ ലോണിന് കൈമാറാന്‍ തീരുമാനിച്ചതെന്നും അത് സലാഹയുടെ കൂടി അഭിപ്രായമായിരുന്നു മൗറീഞ്ഞ്യോ പറഞ്ഞു.


Story by
Next Story
Read More >>