ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എങ്ങോട്ടുമില്ല; എ.ടി.കെയുടെ അഞ്ച് കോടി ഓഫര്‍ നിരസിച്ച് സന്ദേശ് ജിംഗന്‍

പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കൊട്ട പൊളിക്കാനുള്ള എ.ടി.കെയുടെ ശ്രമം തകര്‍ന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം സന്ദേശ് ജിംഗന് മുന്നില്‍...

ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എങ്ങോട്ടുമില്ല; എ.ടി.കെയുടെ അഞ്ച് കോടി ഓഫര്‍ നിരസിച്ച് സന്ദേശ് ജിംഗന്‍

പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ കൊട്ട പൊളിക്കാനുള്ള എ.ടി.കെയുടെ ശ്രമം തകര്‍ന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം സന്ദേശ് ജിംഗന് മുന്നില്‍ വച്ച അഞ്ച് കോടി വാഗ്ദാനം താരം തള്ളി. ഇതോടെ 2020 വരെ ജിംഗന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും.

വലിയ തുകയും അനസ് എടത്തൊടിക ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നതും താരം എ.ടി.കെയിലേക്ക് പോകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാന്‍ ജിംഗാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വര്‍ഷം കൂടി താരത്തിന് ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കോടി 20 ലക്ഷത്തിനാണ് ജിംഗന്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

'' എ.ടി.കെയുടെ ഓഫറിനെ അഭിനന്ദിക്കുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് തന്റെ ഹൃദയവുമായി അടുത്തു നില്‍ക്കുന്ന ക്ലബാണ്. ആരാധകര്‍ അത്ഭുതപ്പെടുത്തുന്നതാണ് , അവരുടെ സ്‌നേഹം വിവരിക്കാന്‍ സാധിക്കില്ല'', ജിംഗന്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെത്. ഐ.എസ്.എല്ലില്‍ ആറാമതായ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ പ്രീക്വാട്ടറിലാണ് പുറത്തായത്.

Story by
Next Story
Read More >>