സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു

വെബ് ഡെസ്‌ക്‌ : ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രോഹിത് ഷെട്ടിയാണ് സാനിയയുടെ...

സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു

വെബ് ഡെസ്‌ക്‌ : ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രോഹിത് ഷെട്ടിയാണ് സാനിയയുടെ ജീവിതം അഭ്രപാളികളില്‍ എത്തിക്കുക. ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് മുന്‍പ് സാനിയ തന്നെ വെളിപ്പെടുത്തിയിരുന്നു. ആറു വയസുമുതല്‍ തുടങ്ങിയ ടെന്നീസ് പ്രണയവും ഉയര്‍ച്ചയും പാക്ക് ക്രിക്കറ്റ് താരവുമായുള്ള വിവാഹവും തുടങ്ങി ചര്‍ച്ചകളും വിവാദങ്ങളും നിറഞ്ഞ സാനിയയുടെ ജീവിതമാണ് സിനിമയിലുണ്ടാവുക.

ആരാകും സാനിയ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് അറിയുന്നത്. പരിണീതി ചോപ്രയാകും സാനിയയായി വെള്ളിത്തിരയിലെത്തുകയെന്നും ഇതിനായി അണിയറ പ്രവര്‍ത്തകര്‍ താരത്തെ കണ്ടിരുന്നുവെന്നും വാര്‍ത്തകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവില്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി സിംബ ഒരുക്കുന്ന തിരക്കിലാണ് രോഹിത് ഷെട്ടി. അതിനു ശേഷം മാത്രമാകും സാനിയയുടെ സിനിമയില്‍ പ്രവേശിക്കുക. അമ്മയാകാനുള്ള ഒരുക്കത്തിലാണ് സാനിയ മിര്‍സ. താരത്തിന്റെ ജീവിതത്തിലെ ഓരോ വിശേഷവും ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശ്രദ്ധ കപൂറാണ് സൈനയായി എത്തുന്നത്. മില്‍ഖാ സിംഗ്, സച്ചിന്‍, വി.പി. സത്യന്‍, എം.എസ് ധോണി തുടങ്ങി നിരവധി കായികതാരങ്ങളുടെ ജീവിതം സിനിമയായെങ്കിലും വനിതാ താരങ്ങള്‍ അത്ര കണ്ട് അഭ്രപാളിയിലെത്തിയിട്ടില്ല. മേരി കോമിന്റെ ജീവിതം മാത്രമാണ് സിനിമയായത്. അതിനു പിന്നാലെ രണ്ട് വനിതാ കായിക താരങ്ങളുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത്.

Story by
Next Story
Read More >>