സഞ്ജു ഇന്നിറങ്ങും : ഓറഞ്ച് ക്യാപ്പ് ഒരുപിടിയകലത്തില്‍

Published On: 2018-04-18 13:15:00.0
സഞ്ജു ഇന്നിറങ്ങും : ഓറഞ്ച് ക്യാപ്പ് ഒരുപിടിയകലത്തില്‍

ജയ്പ്പൂര്‍: കൊല്‍ക്കത്തയുമായി ഇന്ന് മത്സരിക്കാനിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണ് മികച്ച റണ്‍ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ഒരുപിടിയകലത്തിലാണ്. നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നായി 201 റണ്ണടിച്ച കോഹ്ലിയാണ് ക്യാപ് കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരുമത്സരം കുറവുള്ള 178 റണ്ണുമായി തൊട്ടുപുറകില്‍ തന്നെയുണ്ട്.

കൊല്‍ക്കത്തയ്ക്കെതിരെ തന്റെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച പ്രകടത്തിലൂടെ നഷ്ടമായ ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കുക തന്നെയാകും സഞ്ജു ലക്ഷ്യമിടുന്നത്. മികച്ച റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള ആന്‍ട്രേ റസ്സലിന് നാലു മത്സരങ്ങളില്‍ നിന്ന് 153 റണ്ണാണ് നേട്ടം. വീരാടിന്റെ തന്നെ ബാംഗ്ലൂരിനെതിരെ 45 പന്തില്‍ 92 റണ്‍ നേടി പുറത്താകാതെ നിന്ന താരം മികച്ച ആത്മ വിശ്വാസത്തിലാണ്.

നന്നായി കളിക്കാനാവുന്നുണ്ട്. ഞാന്‍ സന്തോഷവാനാണ്. ഒരുകളിക്കാരനെന്ന നിലയില്‍ താന്‍ ഏറെ മെച്ചപ്പെടുന്നുണ്ട്, സഞ്ജു പ്രതികരിച്ചു. രാത്രി 8 ന് ജയ്പൂരിലാണ് മത്സരം. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായി നാലു പോയന്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.

Top Stories
Share it
Top