സഞ്ജുവിന്റെ വിഷുസ്‌പെഷ്യല്‍ വെടിക്കെട്ട്; ബാംഗ്ലൂരിന് തോല്‍വി

വിഷുദിനത്തില്‍ സഞ്ജു വി സാംസണിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ രാജസ്ഥാന് 19 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ഒരു പിഴവു പോലും വരുത്താത്തെ പന്തിന്റെ...

സഞ്ജുവിന്റെ വിഷുസ്‌പെഷ്യല്‍ വെടിക്കെട്ട്; ബാംഗ്ലൂരിന് തോല്‍വി

വിഷുദിനത്തില്‍ സഞ്ജു വി സാംസണിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ രാജസ്ഥാന് 19 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ഒരു പിഴവു പോലും വരുത്താത്തെ പന്തിന്റെ ഗതിക്കനുസരിച്ച് ഷോട്ടുകള്‍ തിരഞ്ഞെടുത്ത് കൃത്യതയോടെയാണ് സഞ്ജു ബാറ്റുവീശിയത്. ചഹല്‍, വോക്‌സ്, ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ ലോകോത്തര ബൗളര്‍മാരെല്ലാം തന്നെ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ സഞ്ജുവിന്റെ ഉജ്ജ്വല അര്‍ധസെഞ്ചുറിയുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലിയുടെ ബാംഗ്ലൂരിന്റെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റിന് 198 ല്‍ അവസാനിച്ചു. 45 പന്തില്‍ പത്ത് സിക്‌സുകളും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 92 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം.

ഐപിഎല്ലില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി കോഹ്‌ലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും വിക്കറ്റുകള്‍ വീഴ്ത്തിയ യുവതാരം ശ്രേയസ് ഗോപാലിന്റെ ബോളിങ്ങും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലി 30 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 57 റണ്‍സെടുത്തു. 25 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത മന്‍ദീപിന്റെയും 19 പന്തില്‍ മൂന്ന് സിക്സും ഒരു ബൗണ്ടറിയും നേടി 35 റണ്‍സെടുത്ത വാഷിങ്ടെണ്‍ സുന്ദരും ബാംഗ്ലൂരിന്റെ തോല്‍വിയുടെ ഭാരം കുറച്ചു.

Story by
Next Story
Read More >>