സ്പെയിന് വിജയം, പ്രീക്വാർട്ടർ പ്രതീക്ഷ

കസാന്‍: ലോകകപ്പിൽ ഇറാനെതിരെ സ്പെയിന് ഏകപക്ഷീയമായ ഒരു ​ഗോളിന്റെ വിജയം. മത്സരത്തിലുടെ നീളം പ്രതിരോധത്തിൽ ശ്രദ്ധിച്ച് കളിച്ച ഇറാനെതിരെ വീണു കിട്ടിയ അവസരം...

സ്പെയിന് വിജയം, പ്രീക്വാർട്ടർ പ്രതീക്ഷ

കസാന്‍: ലോകകപ്പിൽ ഇറാനെതിരെ സ്പെയിന് ഏകപക്ഷീയമായ ഒരു ​ഗോളിന്റെ വിജയം. മത്സരത്തിലുടെ നീളം പ്രതിരോധത്തിൽ ശ്രദ്ധിച്ച് കളിച്ച ഇറാനെതിരെ വീണു കിട്ടിയ അവസരം സ്പെയിൻ മുതലാക്കുകയായിരുന്നു. 54-ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ പാസിൽ നിന്ന് ഡീ​ഗോ കോസ്റ്റയാണ് സ്പെയിന്റെ ​ഗോൾ നേടിയത്. വിജയത്തോടെ ​ഗ്രൂപ്പ് ബിയിൽ സ്പെയിന് നാല് പോയന്റായി. ഡീഗോ കോസ്റ്റയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളാണ്.

പ്രതിരോധക്കളിയുമായി നീങ്ങിയ ഇറാൻ 62ാം മിനുട്ടിൽ മത്സരത്തിൽ ഒപ്പമെത്തേണ്ടതായിരുന്നു. ഫ്രീക്കിൽ നിന്നും വന്ന ​ഗോൾ ഓഫ് സൈഡാണെന്ന് കാട്ടി റഫറി ​ഗോൾ അനുവദിച്ചില്ല. ​ഗ്രൂപ്പ് ബിയിൽ സെപയിനും പോർച്ചു​ഗല്ലിനും നാല് പോയിന്റ് വീതമാണുള്ളത്. ഒരു ജയവും ഒരു തോൽവിയുമുള്ള ഇറാന് മൂന്ന് പോയിന്റുമാണ്. രണ്ട് മത്സരങ്ങളും തോറ്റ മൊറൊക്കോ ലോകകപ്പിൽ നിന്നും പുറത്തായി. ഇതോടെ മൊറൊക്കോ ഒഴികെയുള്ള ടീമുകൾക്ക് അടുത്ത മത്സരം നിർണായകമായി.

Story by
Next Story
Read More >>